‘ഡിജിറ്റൽ ബിജെപി’യെ വെല്ലാനും ‘ഇന്ത്യ’യ്ക്ക് ആളുണ്ട്; വിരിയട്ടെ നൂറുനൂറ് ധ്രുവ് റാഠിമാർ

Mail This Article
ഒരു മുന്നണിയുടെ/ പാർട്ടിയുടെ/ നേതാവിന്റെ തുടർഭരണം, മണ്ഡലത്തിൽ/ സഭയിൽ ജയിക്കുന്നവർക്കു വമ്പൻ ഭൂരിപക്ഷം, കുടുംബഭരണം, ഭരണത്തിലും പ്രതിപക്ഷത്തും ദീർഘകാലമായി സ്ഥിരം നേതാക്കൾ... ഇതൊന്നും ജനാധിപത്യത്തിന് അത്ര നല്ലതല്ല. ഭരണസ്ഥിരത ഉണ്ടായാലേ വികസനം വരൂ, നാട് സുരക്ഷിതമായിരിക്കൂ എന്നെല്ലാമാണ് ഇതിനെതിരെയുള്ള വാദങ്ങൾ. ഇത്തവണ രാജ്യം ഭരിക്കാൻ പോകുന്നവർ ആരായാലും അവർക്കാർക്കും തുടക്കത്തിലെങ്കിലും വമ്പൻ ഭൂരിപക്ഷം ഉണ്ടാവില്ല എന്നാശ്വസിക്കാം. ഏതു പ്രതികൂല സാഹചര്യത്തിലും ഇത്തരം ആശ്വാസങ്ങൾ കണ്ടുപിടിക്കേണ്ടതു നിർബന്ധമാണ്. അല്ലെങ്കിൽ പ്രതികൂല സാഹചര്യങ്ങളോടു പൊരുതാൻ അടിസ്ഥാനപരമായി വേണ്ട ആത്മവിശ്വാസംപോലും മനുഷ്യർക്ക് ഇല്ലാതാകും. ഭരണം എവിടെയോ അങ്ങോട്ട് വ്യക്തികളല്ല, പാർട്ടികൾ തന്നെ മാറാനുള്ള സാധ്യതയുള്ളപ്പോൾ തുടക്കത്തിലുള്ള നേരിയ ഭൂരിപക്ഷമെല്ലാം വൈകാതെ വമ്പനായേക്കാം എന്നതുകൊണ്ടാണ് തുടക്കത്തിലെങ്കിലും വമ്പൻ ഭൂരിപക്ഷം ഉണ്ടാവില്ല എന്നു പറഞ്ഞത്. കേരളത്തിലെ പോളിങ് ദിവസം രാവിലെ ഒരു ‘സമ്മതിദാനാഷ്ടകം’ എഴുതി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. അതിങ്ങനെ പോയി: ‘ആര്, എന്നു ജയിച്ചാലും സഭയിലും മണ്ഡലത്തിലും ഭൂരിപക്ഷം കുറയണേ, പ്രതിപക്ഷം കസറണേ. മന്ത്രിമാർക്കെന്നും പേടി ഉള്ളിൽ ഉണ്ടായിരിക്കണേ, അത്രയ്ക്കൊക്കെ വികസനം മതിയെന്നോർത്തു വോട്ടണേ’. പ്രതിപക്ഷത്തിന്റെ (കേന്ദ്രത്തിലെയും കേരളത്തിലെയും) ഉശിരൻ മുന്നേറ്റത്തിനു കാരണങ്ങൾ പലതുണ്ട്. ഹിന്ദി ഹാർട്ട്ലാൻഡ് എന്ന് ഇംഗ്ലിഷ് മാധ്യമങ്ങൾ വിളിക്കുന്ന