കേരള രാഷ്ട്രീയം വഴിത്തിരിവിലെത്തി നിൽക്കുന്നു എന്നാണ് ലോക്സഭാ തിരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നത്. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ജയപരാജയങ്ങൾക്കപ്പുറം ബിജെപിയുടെ വളർച്ചയും അവരുടെ സാമൂഹികാടിത്തറയിൽ സംഭവിക്കുന്ന മാറ്റവുമാണ് ഇക്കാര്യത്തിൽ സുപ്രധാനം. കേരള രാഷ്ട്രീയത്തിൽ നിലനിൽക്കുന്ന ഇരുധ്രുവ രാഷ്ട്രീയത്തെ മാറ്റിമറിക്കാനുള്ള അതിന്റെ ശേഷി നിസ്സാരമല്ല. തിരഞ്ഞെടുപ്പു ഫലം ഇടതുപക്ഷത്തിനു കനത്ത പ്രഹരമാണെന്നതിൽ രണ്ടുപക്ഷമില്ല. സീറ്റുകളുടെ എണ്ണത്തെക്കാൾ നമ്മെ അദ്ഭുതപ്പെടുത്തുന്നത് അവരുടെ ശക്തികേന്ദ്രങ്ങളിൽപോലും സംഭവിച്ച വോട്ടുചോർച്ചയാണ്; പ്രത്യേകിച്ച്, കഴിഞ്ഞ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ. ഇടതുപക്ഷത്തിന്റെ പിന്നാക്ക വോട്ടുബാങ്കിലേക്കു ബിജെപി കടന്നു കയറുകയാണോ എന്ന സന്ദേഹം ഈ വിധി ഉയർത്തുന്നു. നോട്ടയ്ക്കു വോട്ടു ചെയ്തവരുടെ എണ്ണം ഉയർന്നതും ഇടതിനുള്ള നിഷേധവോട്ടുകളായി ‍കാണേണ്ടിവരും. ഇടതുപക്ഷത്തിനു വോട്ടു ചെയ്തിരുന്ന ഒരു വിഭാഗം

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com