തൃശൂർ പൂരത്തിൽ പ്രശ്നം വന്നതോടെ ആർഎസ്എസ് ഇടപെട്ടു; എൽഡിഎഫിനെതിരെ തിരിച്ചുവിട്ടു; പൊലീസ് ഉദ്യോഗസ്ഥർക്കും പങ്ക്
കെ.മുരളീധരനെ കോൺഗ്രസ് കൈവിട്ടു, ആരും വന്നില്ല; മൂന്നാം സ്ഥാനത്ത് ആയത് കോൺഗ്രസ് പരിശോധിക്കണം
മേയർ പ്രവർത്തിച്ചത് ബിജെപിക്കായി
ഗൂഗിൾ പേ വഴി പണം ബിജെപി വിതരണം ചെയ്തു
എന്നെ തൃശൂരിലെ ജനങ്ങൾ കൈവിട്ടിട്ടില്ല, സിപിഐയും
വി.എസ്. സുനിൽ കുമാർ (Photo courtesy: facebook/advvssunilkumar)
Mail This Article
×
ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി നേടിയ അപ്രതീക്ഷിത അട്ടിമറി വിജയത്തോടെ തൃശൂർ ഇന്നു ചർച്ചകളുടെ കേന്ദ്രബിന്ദുവാണ്. ബിജെപി ആദ്യമായി കേരളത്തിൽ താമര വിരിയിച്ചത് എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ആദ്യം കഴിയുന്ന ഒരാൾ സുരേഷ് ഗോപി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയ എൽഡിഎഫിന്റെ സ്ഥാനാർഥിതന്നെ: സിപിഐയുടെ വി.എസ്.സുനിൽകുമാർ. സുരേഷ് ഗോപിയും കെ.മുരളീധരനും സുനിൽകുമാറും ഒപ്പത്തിനൊപ്പം പോരാടുന്ന പ്രതീതിയാണ് തൃശൂരിൽ ആദ്യന്തം ഉണ്ടായത്. പക്ഷേ ഫലം വന്നപ്പോൾ എഴുപതിനായിരത്തിലേറെ വോട്ടിന്റെ വൻഭൂരിപക്ഷത്തിന് ബിജെപി ജയിച്ചു.
തന്നെ ഞെട്ടിച്ച ആ തോൽവിയുടെ കാരണങ്ങൾ സുനിൽ ഈ അഭിമുഖത്തിൽ തുറന്നു പറയുന്നു. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മൂർധന്യത്തിൽ പൂരം പ്രേമികളെ മുഴുവൻ രോഷത്തിലാക്കിയ പ്രശ്നങ്ങളുടെ ഉറവിടത്തെക്കുറിച്ചു വെളിപ്പെടുത്തുന്നു. എൽഡിഎഫിന്റെ മേയറടക്കം ബിജെപി പ്രചാരണത്തിന്റെ ഭാഗമായെന്നും സുനിൽ ആരോപിക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ വി.എസ്.സുനിൽകുമാർ മനസ്സു തുറക്കുന്നു.
English Summary:
CPI Leader VS Sunilkumar Speaks to 'Cross-Fire' After Defeat in Thrissur Lok Sabha Polls