ശ്യാമപ്രസാദ് മുഖർജിയുടെ അപ്രതീക്ഷിത മരണത്തോടെ, അദ്ദേഹത്തിന്റെ വിയോഗം പാർട്ടിയിൽ ഉണ്ടാക്കിയ വിടവു നികത്താനുള്ള നിയോഗം അടൽബിഹാരി വാജ്പേയിയിലേക്കു വന്നു ചേർന്നു. ഐക്യരാഷ്ട്ര സംഘടനയിലെ സ്ഥിരാംഗമാകുന്നതിനായി ജവാഹർലാൽ നെഹ്റുവിന്റെ സഹോദരി വിജയ ലക്ഷ്മി പണ്ഡിറ്റ് ലക്‌നൗ ലോക്സഭാ മണ്ഡലത്തിൽ നിന്ന് രാജിവച്ച ഒഴിവിലേക്ക് 1954ൽ തിരഞ്ഞെടുപ്പു നടന്നു. അതിൽ ജനസംഘത്തിന്റെ സ്ഥാനാർഥിയായി പാർട്ടി ജനറൽ സെക്രട്ടറി ദീൻദയാൽ ഉപാധ്യായ വാജ്പേയിയെ നിയോഗിച്ചു. കന്നിയങ്കത്തിൽ പരാജയമാണ് വാജ്പേയിയെ കാത്തിരുന്നത്. മൂന്നാം സ്ഥാനത്താവുകയും ചെയ്തു. തിരഞ്ഞെടുപ്പു ഫലം അറിഞ്ഞ വാജ്പേയി സൈക്കിളുമെടുത്ത് സിനിമ കാണാൻ പോയി. 1957ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപിയിലെ മൂന്നു മണ്ഡലങ്ങളിൽ നിന്ന് വാജ്പേയി ജനവിധി തേടി– ബാരംപുർ, ലക്നൗ, മഥുര. ബാരംപൂരിൽ മാത്രമായിരുന്നു വിജയം. പാർലമെന്റിലെ വാജ്പേയിയുടെ പ്രകടനം ജവാഹർലാൽ നെഹ്റുവിന് ഇഷ്ടപ്പെട്ടു. വിദേശകാര്യ രംഗത്തായിരുന്നു അദ്ദേഹം കൂടുതൽ തിളങ്ങിയത്. സോവിയറ്റ് നേതാവ് നികിത ക്രൂഷ്ചേവ് ഇന്ത്യ സന്ദർശിച്ചപ്പോൾ അവരെ സ്വീകരിച്ച പ്രതിനിധി സംഘത്തിൽ നെഹ്റു വാജ്പേയിയേയും ഉൾപ്പെടുത്തിയിരുന്നു. പാർലമെന്റംഗമെന്ന നിലയിൽ വാജ്പേയിയെ സഹായിക്കാനായി എൽ.കെ. അഡ്വാനിയെ ആർഎസ്എസ് നിയോഗിച്ചു. അദ്ദേഹം ഡൽഹിയിലെത്തി. പിന്നീടുള്ള ജനസംഘത്തിന്റെയും ബിജെപിയുടെയും ചരിത്രം ഇവരുടെ ജീവിത കഥകൂടിയാണ്. ഇതിനിടയിൽ രണ്ടു പേരും

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com