കോൺഗ്രസ് രാഷ്ട്രീയത്തിന്റെ അണിയറയിലെ നിർണായക കണ്ണികളിൽ ഒരാളാണ് ജോസഫ് വാഴയ്ക്കൻ. രമേശ് ചെന്നിത്തലയുടെ പ്രിയബന്ധുവായി വിശേഷിപ്പിക്കപ്പെടുന്ന വാഴയ്ക്കൻ ഗ്രൂപ്പുകൾക്ക് അതീതമായി എല്ലാ നേതാക്കളുമായും നല്ല ബന്ധം സൂക്ഷിക്കുന്നു. ചെന്നിത്തല പ്രതിപക്ഷ നേതാവ് ആയിരിക്കെ കേരള കോൺഗ്രസിനെ(എം) യുഡിഎഫിനു പുറത്തുചാടിച്ചതിന്റെ പഴി കേട്ടവരിൽ വാഴയ്ക്കനും പെടും. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്തു കേരള കോൺഗ്രസിനെ(എം) ജോസഫ് ഗ്രൂപ്പും യുഡിഎഫും പിന്തള്ളിയതിന്റെ പശ്ചാത്തലത്തിൽ അന്നു സംഭവിച്ചത് ഈ അഭിമുഖത്തിൽ വാഴയ്ക്കൻ വിശദീകരിക്കുന്നു. കേരളകോൺഗ്രസിന്റെ(എം) പ്രസക്തി തന്നെ ചോദ്യം ചെയ്യുന്നു. ഒപ്പം കോൺഗ്രസിലെ അന്തർനാടകങ്ങൾ ഏറെ കണ്ട നേതാവ് നേതാക്കൾക്കിടയിലെ സൗഹൃദങ്ങളെയും പിണക്കങ്ങളെയും കുറിച്ചുള്ള വ്യക്തമായ സൂചനകൾ നൽകുന്നു. ഗ്രൂപ്പുകൾക്ക് അപ്പുറമുളള രാഷ്ട്രീയത്തിലേക്കു കോൺഗ്രസ് നീങ്ങുന്ന ഈ സമയത്ത് നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിനായി ആ നേതാക്കൾ എന്തെല്ലാം ഇനി ചെയ്യണമെന്ന് വ്യക്തമാക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ‘ക്രോസ് ഫയറിൽ’ ജോസഫ് വാഴയ്ക്കൻ സംസാരിക്കുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com