ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്നു ചൂട് അടങ്ങിയിട്ടും രാജസ്ഥാനിൽ വീശിയ മരുക്കാറ്റിന്റെ പൊടി അടങ്ങുന്നില്ല, പ്രത്യേകിച്ചും ബിജെപിയിൽ. എന്നത്തേയും പോലെ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെയും എക്സിറ്റ് പോൾ വിദഗ്ധരുടെയുമൊക്കെ കണക്കുകൂട്ടലുകൾ തെറ്റിക്കുകയായിരുന്നു രാജസ്ഥാന്റെ ഗ്രാമീണ മനസ്സ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ 2014, 2019 വർഷങ്ങളിൽ ബിജെപിക്കു മുഴുവൻ സീറ്റും സംഭാവന ചെയ്ത സംസ്ഥാനമാണു രാജസ്ഥാൻ. ഇത്തവണ 400ന് മുകളിൽ സീറ്റെന്ന പാർട്ടിയുടെ പ്രതീക്ഷകളുടെ അടിസ്ഥാനം രാജസ്ഥാനിലെ 25 സീറ്റുകളും കൂടിയായിരുന്നു. എന്നാൽ അതിൽ 11 സീറ്റുകൾ കോൺഗ്രസിനും സഖ്യകക്ഷികൾക്കും മുന്നിൽ അടിയറ വയ്ക്കേണ്ടി വന്നതോടെ ഉത്തർപ്രദേശ് എന്നപോലെ പാർട്ടിക്കു പ്രതീക്ഷിക്കാത്ത കനത്ത തിരിച്ചടിയായി രാജസ്ഥാനും. 400ന് മുകളിൽ സീറ്റെന്ന ലക്ഷ്യം വച്ച് തിരഞ്ഞെടുപ്പിന് ഇറങ്ങിയ ബിജെപിക്ക് വടക്കേ ഇന്ത്യയിൽ അടി പതറിയപ്പോൾ ഏറ്റവുമേറെ ശ്രദ്ധിക്കപ്പെട്ട 3 സംസ്ഥാനങ്ങൾ ഉത്തർപ്രദേശും രാജസ്ഥാനും ഹരിയാനയും ആയിരുന്നു. ഉത്തർപ്രദേശിൽ കോൺഗ്രസ് സമാജ്‌വാദി പാർട്ടിയുമായി ഉണ്ടാക്കിയ ധാരണ വലിയ അളവിൽ പ്രതിപക്ഷ വോട്ടുകളുടെ ഏകോപനത്തിനു കാരണമായി. എന്നാൽ രാജസ്ഥാനിലും ഹരിയാനയിലും ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങൾ എന്ന നിലയിൽ സ്ഥിതി വ്യത്യസ്തമായിരുന്നു. ഇതിൽത്തന്നെ രാജസ്ഥാൻ ഏറെ വ്യത്യസ്തമായി.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com