സഹപാഠിയെ ആൾക്കൂട്ട വിചാരണ നടത്തി കൊലപ്പെടുത്തിയവർ കോളജ് പ്രിൻസിപ്പലിനെപ്പോലും വെറുതേവിടുന്നില്ല. നമ്മുടെ നാട്ടിലെ പാവം കുട്ടികളുടെ മുന്നിൽ രണ്ടുവഴിയേയുള്ളൂ... ഒന്നുകിൽ നാടുവിട്ട് രക്ഷപ്പെടുക, അല്ലെങ്കിൽ ഈ അക്രമിസംഘത്തിന്റെ അടിമകളാകുക.
ഗുരുദേവ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പൽ ഡോ.സുനിൽ ഭാസ്കറിന് മർദനമേറ്റ സംഭവം ഉള്പ്പെടെയുള്ള കലാലയങ്ങളിലെ അക്രമ സംഭവങ്ങളിൽ സംവിധായകനും എഴുത്തുകാരനുമായ ജോയ് മാത്യു പ്രതികരിക്കുന്നു.
സിദ്ധർഥൻ അതിക്രൂരമായി മർദനമേറ്റ പൂക്കോട് വെറ്ററിനറി സർവകലാശാല ഹോസ്റ്റലിലെ 21–ാം നമ്പർ മുറിയിലെ എസ്എഫ്ഐ പതാക. (ചിത്രം: മനോരമ)
Mail This Article
×
ഹോസ്റ്റൽ മുറിയുടെ ചുവരിൽ ചെ ഗവാരയുടെ ചിത്രം വരച്ചുവച്ചതുകൊണ്ടോ ആ ചിത്രമുള്ള കുപ്പായമിട്ടതുകൊണ്ടോ അത് ആലേഖനം ചെയ്ത കൊടി വീശിയതുകൊണ്ടോ തങ്ങളൊക്കെയും വിപ്ലവകാരികളായി എന്നു ധരിച്ചുപോയ ഒരു വിദ്യാർഥി സംഘടന നമ്മുടെ രാജ്യത്തുണ്ട്. അർജന്റീനക്കാരനായ ചെ ഗവാര ജനിച്ചതു ക്യൂബയിലാണെന്നു വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ചില നേതാക്കളും അവർക്കുണ്ട്. എന്നാൽ, നേരാംവണ്ണം പഠിച്ച് മെഡിക്കൽ വിദ്യാഭ്യാസം നേടിയ ഒരാളാണ് ചെ ഗവാരയെന്നും നിലവിലെ സാമൂഹികവ്യവസ്ഥയിലെ പുഴുക്കുത്തുകളെ തുടച്ചുനീക്കലാണ് ശരിയായ ആതുരശുശ്രൂഷയെന്നു തിരിച്ചറിഞ്ഞ് തന്റെ ജീവിതം അതിനായി സമർപ്പിച്ച മനുഷ്യനാണ് അദ്ദേഹമെന്നും പറഞ്ഞുകൊടുക്കാൻ അവർക്കാരുമില്ലാതെപോയി. സഹപാഠിയായ സിദ്ധാർഥൻ എന്ന വിദ്യാർഥിയെ ആൾക്കൂട്ട വിചാരണ നടത്തി മരണത്തിലേക്കു തള്ളുന്നതും ജീവിച്ചിരിക്കുന്ന പ്രിൻസിപ്പലിന്റെ...
English Summary:
Student Organization’s False Revolutionary Front: A Deep Dive
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.