14 വർഷത്തെ ടോറികളുടെ ഭരണം അവസാനിപ്പിച്ച് ബ്രിട്ടനിൽ അധികാരത്തിൽ വന്ന ലേബർ പാർട്ടിയെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്. അവർ അവകാശപ്പെട്ടതു പോലെ അടിമുടിയുള്ള ഉടച്ചുവാർക്കലിന് സ്റ്റാമെർ മുന്നിൽ വയ്ക്കുന്ന പദ്ധതികളെന്താവും?
വിദേശനയത്തിൽ മാറ്റങ്ങൾക്ക് തുടക്കമിട്ടേക്കാമെങ്കിലും ഇന്ത്യയുമായുള്ള സൗഹൃദം തുടരുമെന്ന് കരുതാമോ?
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വോട്ടർമാരെ അഭിസംബോധന ചെയ്യാനെത്തിയ കിയേർ സ്റ്റാമെറും ഭാര്യ വിക്ടോറിയയും (Photo by Paul ELLIS / AFP)
Mail This Article
×
ബ്രെക്സിറ്റിലൂടെ രാജ്യാന്തരതലത്തിൽ ബ്രിട്ടന്റെ വില കളഞ്ഞ, രാജ്യത്തെ സാമ്പത്തിക–സാമൂഹിക പ്രതിസന്ധികളിലേക്കു തള്ളിവിട്ട, 14 വർഷത്തെ കൺസർവേറ്റീവ് ഭരണത്തിനൊടുവിൽ ഒരു ലേബർ പ്രധാനമന്ത്രിയെ കണികണ്ടാണ് ബ്രിട്ടിഷ് ജനത ഇന്നലെ ഉറക്കമുണർന്നത്. ബ്രിട്ടിഷ് ചരിത്രത്തിലാദ്യമായി പ്രധാനമന്ത്രിക്കസേരയിലിരുന്ന ഏഷ്യക്കാരനും ഇന്ത്യൻ വംശജനുമായ ഋഷി സുനകിന്റെ നിറംകെട്ട മടങ്ങിപ്പോക്കും ബ്രിട്ടൻ കണ്ടു. കൺസർവേറ്റീവ് പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും ദയനീയമായ ഈ പരാജയത്തെ ഭൂകമ്പം, ചരിത്രം, സ്റ്റാമെർ സൂനാമി എന്നൊക്കെ പലരും വിശേഷിപ്പിക്കുന്നുണ്ട്. ഈ തിരഞ്ഞെടുപ്പുഫലത്തിനു കാരണങ്ങൾ പലതുണ്ട്. എങ്കിലും കൺസർവേറ്റീവ് പാർട്ടിയെ സംബന്ധിച്ച്, അഞ്ചു വർഷം മുൻപു ലഭിച്ച വൻഭൂരിപക്ഷത്തെ എങ്ങനെയൊക്കെ പാഴാക്കിക്കളയാം എന്ന പാഠത്തിന്റെ അവസാനത്തെ അധ്യായമാണിത്.
English Summary:
Transformative Change Ahead: Kier Stammer’s Vision for Britain After Crushing Conservative Defeat
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.