‘ഇത് കവിതയല്ല, ആത്മഹത്യാക്കുറിപ്പാണ്’; പഠനം നിർത്തിയാലോ എന്നുവരെ തോന്നി; ‘മേരിക്കുട്ടിക്ക്’ മാത്രം മതിയോ കയ്യടി?

Mail This Article
‘‘പെണ്ണപ്പാ പെണ്ണപ്പായെന്ന് നാടാകെ വിളിക്കുന്ന അപ്പനുണ്ട്, ബാക്കിയെല്ലാരപ്പമ്മാരും ആണപ്പമ്മാരാണ്. എന്റപ്പൻ പെണ്ണപ്പനും.’’ ആൺ–പെൺ സ്വത്വബോധങ്ങൾക്കപ്പുറത്തേക്കുള്ള ഉടലിന്റെ രാഷ്ട്രീയത്തെ അവജ്ഞയോടെ കാണുന്ന സമൂഹത്തിലേക്കാണ് ആദിയുടെ ‘പെണ്ണപ്പൻ’ എത്തിയത്. ക്വീർ വിഭാഗത്തിൽപ്പെടുന്ന തന്നെ പോലെയുള്ള ഓരോ മനുഷ്യനും ആത്മാഭിമാനമുണ്ടെന്ന് സ്വന്തം വരികളിലൂടെ വിളിച്ചുപറയുകയായിരുന്നു ആദി. ഭാഷയുടെ പൊലിമയൊന്നുമില്ലാതെ ലളിതമായി എഴുതിയ വരികൾ. ‘‘ആത്മഹത്യാകുറിപ്പു പോലും എഴുതാൻ കഴിയാതെ തൂങ്ങിമരിച്ചവരോ വിഷം കഴിച്ച് മരിച്ചവരോ അല്ലെങ്കിൽ ആളുകളാൽ ഉപദ്രവിക്കപ്പെട്ട് കൊല്ലപ്പെട്ടവരോ ആണ് എന്റെ മനുഷ്യർ.’’– ആദിയുടെ വാക്കുകളിലുണ്ട് താനുൾപ്പെടുന്ന സമൂഹം നേരിടുന്ന വേദനകൾ. മുന്നിലുള്ള പ്രതിബന്ധങ്ങളെയെല്ലാം എഴുത്തു കൊണ്ട് നേരിട്ടാണ് ഈ യുവ ക്വീർ കവി ഇപ്പോൾ സർവകലാശാല പാഠപുസ്തകങ്ങളിൽ തന്റെ പേര് എഴുതിച്ചേർത്തിരിക്കുന്നത്. ആദിയുടെ പെണ്ണപ്പൻ എന്ന കവിത കാലിക്കറ്റ്, എംജി സർവകലാശാല സിലബസിൽ ഇടംനേടിയിരിക്കുന്നു. ക്വീർ മനുഷ്യർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്ന് അപ്രത്യക്ഷരായിപ്പോവുന്ന കാലത്ത് ഈ നേട്ടം അത്ര ചെറുതല്ല. അധിക്ഷേപം കേട്ട കാലത്തെക്കുറിച്ച്, പെണ്ണപ്പന്റെ പിറവിയെക്കുറിച്ച്, ക്വീർ നിലപാടുകളെക്കുറിച്ച് മനോരമ ഓൺലൈൻ പ്രീമിയത്തിൽ ആദി മനസ്സു തുറക്കുന്നു.