ചരിത്രത്തിന്റെ ഏടുകളിൽ വിദ്യാർഥികളുടെ ന്യായമായ പല ആവശ്യങ്ങൾക്ക് വേണ്ടിയും സമരം ചെയ്യുകയും നേടിയെടുക്കുകയും ചെയ്ത സംഘടനയാണ് എസ്‌എഫ്‌ഐ. പക്ഷേ ഇന്ന് ക്യാംപസുകളിലെ അക്രമസംഭവങ്ങളുമായി ചേർത്താണ് ഈ പേര് പുറത്ത് വരുന്നത്.
എസ്എഫ്ഐയുടെ ശക്തി ക്ഷയിക്കുകയാണോ? ക്യാംപസ് തിരഞ്ഞെടുപ്പുകളിൽ അടുത്തിടെ സംഭവിച്ച പരാജയങ്ങൾ നൽകുന്ന സൂചന എന്താണ്? രാഷ്ട്രീയ നിരീക്ഷകൻ കെ.വേണു ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ സംസാരിക്കുന്നു.
കെ. വേണു (ഫയൽ ചിത്രം: മനോരമ)
Mail This Article
×
കേരളത്തിലെ പ്രമുഖ വിദ്യാർഥി സംഘടനയായ എസ്എഫ്ഐ പിന്തുടരുന്നത് പ്രാകൃത രീതിയാണെന്നും തിരുത്തിയില്ലെങ്കിൽ ബാധ്യതയാവുമെന്നും അടുത്തിടെ പരസ്യ വിമർശനം നടത്തിയത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആയിരുന്നു. എസ്എഫ്ഐക്ക് ക്ലാസ് എടുക്കാൻ വരേണ്ട എന്ന ഭീഷണി പിന്നാലെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. വിമർശനത്തിന് എതിരെ സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ തന്നെ രംഗത്തെത്തി. കഴിഞ്ഞ കുറേക്കാലമായി എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയത്തെക്കുറിച്ചുള്ള വിമർശനവും പ്രതിരോധവും കേരളത്തിന് പുതുമയല്ലാതായി കഴിഞ്ഞു. വിദ്യാർഥികളുടെ ന്യായമായ പല ആവശ്യങ്ങൾക്ക് വേണ്ടിയും സമരം ചെയ്യുകയും ആവശ്യങ്ങൾ നേടിയെടുക്കുകയും ചെയ്ത സംഘടനയാണ് എസ്‌എഫ്‌ഐ. പക്ഷേ, ക്യാംപസുകളിൽ നടക്കുന്ന അക്രമങ്ങൾക്ക് നീതീകരണമുണ്ടോ? പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥിയായിരുന്ന സിദ്ധാർഥൻ ക്രൂര മർദനത്തിനിരയായി മരിച്ച സംഭവമടക്കം എസ്എഫ്ഐ പ്രതിക്കൂട്ടിൽ വന്നത് ഒട്ടേറെ തവണയാണ്.
English Summary:
Decline of SFI Dominance on Campus: The Change of Student Politics in Kerala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.