പ്രകൃതി ദുരന്തങ്ങൾ വീണ്ടും നമ്മുടെ കണ്ണീരാകുമ്പോൾ ചില സർക്കാർ വകുപ്പുകളെങ്കിലും സ്വയം ചോദിക്കേണ്ട ചിലതുണ്ട്; പ്രത്യേകിച്ച് ടൂറിസം, തദ്ദേശ ഭരണ വകുപ്പുകൾ.
യഥാർഥത്തിൽ ടൂറിസം മന്ത്രി പണം വകയിരുത്തേണ്ടത് പ്രാദേശിക ടൂറിസത്തിനാണോ അതോ ‘ക്വാളിറ്റി’ ടൂറിസത്തിനോ?
അനധികൃത കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുന്നതും അവ റിസോര്‍ട്ടുകളായി പ്രവര്‍ത്തിക്കുന്നതും നാള്‍ക്കു നാള് വർധിക്കുന്നു; ടൂറിസം വകുപ്പ് കയ്യുംകെട്ടി നോക്കിനിന്നാൽ മതിയോ? ടൂറിസം വകുപ്പ് മുന്‍ ഡപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ് എഴുതുന്നു.
Mail This Article
×
വയനാട്ടിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെയും മറ്റ് സമീപകാല പ്രകൃതി ദുരന്തങ്ങളുടെയും പശ്ചാത്തലത്തില്‍ കേരളത്തിലെ ടൂറിസം പ്രവര്‍ത്തനങ്ങളുടെ അനാരോഗ്യകരമായ ദിശാവ്യതിയാനത്തെക്കുറിച്ച് ചിന്തിക്കേണ്ട സമയമായിരിക്കുന്നു. തൊണ്ണൂറുകളുടെ അവസാനത്തില്‍ തുടങ്ങി 2015 വരെയും, ഏറക്കുറെ തുടര്‍ന്ന് 2020 വരെയും ക്വാളിറ്റി ടൂറിസത്തിലായിരുന്നു സംസ്ഥാന ടൂറിസം വകുപ്പിന്റെ ശ്രദ്ധ. എന്നാൽ, രാജ്യാന്തര ടൂറിസത്തിലും ആഭ്യന്തര ടൂറിസത്തിലുമുള്ള അതിന്റെ ശ്രദ്ധ പിന്നീട് വഴുതി മാറി; ചെന്നെത്തിയതാകട്ടെ, പ്രാദേശിക പബ്ലിസിറ്റിക്ക് വേണ്ടി ‘പ്രാദേശിക ആഭ്യന്തര ടൂറിസം’ എന്ന പുതിയ സംജ്ഞ സൃഷ്ടിക്കുന്നതിലേക്കും.
പ്രാദേശിക ആഭ്യന്തര ടൂറിസത്തിനു വേണ്ടി പശ്ചാത്തല സാകര്യമൊരുക്കുന്നതും പബ്ലിസിറ്റി നല്കുന്നതുമാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. ഇത് വിലപ്പെട്ട ടൂറിസം ഫണ്ടിന്റെ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.