രാഹുലിന്റെ ശത്രുരാഷ്ട്രീയം - വായിക്കാം ‘ഇന്ത്യാ ഫയൽ’
Mail This Article
×
ആർഎസ്എസിലെ റാം മാധവ് കഴിഞ്ഞദിവസം ഒരു ഇംഗ്ലിഷ് ദിനപത്രത്തിൽ Rahul’s ‘politics of enemies’ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെക്കുറിച്ചാണ്. ആദ്യനോട്ടത്തിൽ, അതു രാഹുലിന്റെ ശൈലിയെ വിമർശിക്കുന്നതാണ്. എന്നാൽ, പ്രതിപക്ഷ നേതാവ് വരവറിയിച്ചല്ലോ എന്ന് ആരോടൊക്കെയോ പറയുകയെന്ന ഉദ്ദേശ്യവും ലേഖനത്തിനുണ്ടെന്നു സംശയിക്കാൻ പ്രയാസമില്ല. പേരെടുത്തു പറയാതെ, സൂചനകളിലൂടെ കാര്യങ്ങൾ അവതരിപ്പിക്കുന്ന രീതി നാഗ്പുരുകാർ അടുത്തകാലത്തായി ഏറെ പ്രയോഗിക്കുന്നതാണ്. ‘പാർലമെന്റിൽ വിനാശത്തിന്റെ ശക്തിയാകാൻ’ രാഹുൽ തീരുമാനിച്ചിരിക്കുന്നു എന്ന തോന്നൽ പങ്കുവച്ചാണ് റാം മാധവ് ലേഖനം തുടങ്ങുന്നത്. എങ്ങനെയും ഭരണകക്ഷിയുടെ നേതാക്കളെ ദേഷ്യം പിടിപ്പിക്കുക മാത്രമാണു രാഹുലിന്റെ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.