മുല്ലപ്പെരിയാർ: ചർച്ചയ്ക്ക് എന്തിന് തടയണ?
Mail This Article
ഒറ്റനോട്ടത്തിൽ, കേരളവും തമിഴ്നാടും തമ്മിലുള്ളതുപോലൊരു ബന്ധം ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങൾക്കൊന്നിനും അവകാശപ്പെടാനില്ല. ജനങ്ങളും തീർഥാടനകേന്ദ്രങ്ങളും സിനിമയും സംഗീതവും നൃത്തവുമെല്ലാം അതിനു കാരണങ്ങളാണ്. ഇപ്പോഴാണെങ്കിൽ, മുഖ്യമന്ത്രിമാർ തമ്മിലും സൗഹൃദം. വയനാടിനായി സ്റ്റാലിൻ നൽകിയ പണത്തിന് അയൽസ്നേഹത്തിന്റെ സുഗന്ധമുണ്ട്. ഈ നല്ല ബന്ധം പക്ഷേ, മുല്ലപ്പെരിയാർ അണക്കെട്ടിനെച്ചൊല്ലിയുള്ള തർക്കത്തെ സ്വാധീനിക്കുന്നില്ല. 1886ലെ കരാറിനു നിലനിൽപുണ്ടോ എന്ന അടിസ്ഥാനചോദ്യമുൾപ്പെടെ സുപ്രീം കോടതി വീണ്ടും പരിഗണിക്കുകയാണ്. 1998 മുതൽ മുല്ലപ്പെരിയാർ പ്രശ്നം സുപ്രീം കോടതിയിലുണ്ട്. 2006ലും 2014ലും ഭരണഘടനാ ബെഞ്ചുകൾ സുപ്രധാന വിധികൾ നൽകി. അവ കേരളത്തിന്റെ ആശങ്ക പരിഹരിച്ചില്ല. സാഹചര്യം നോക്കുമ്പോൾ, തർക്കം ഏഴംഗ ബെഞ്ചാവും ഇനി പരിശോധിക്കുക. അവരത്