കടലാമയിൽ ഒതുങ്ങുന്നില്ല, കടൽ സസ്തനികളും ഇന്ത്യയിൽ നിന്നു യുഎസിലേക്കുള്ള സമുദ്രോൽപന്ന കയറ്റുമതിക്കു ‘പാര’യായേക്കും. 2026 ജനുവരി 1 മുതൽ മറൈൻ മാമൽ പ്രൊട്ടക്‌ഷൻ നിയമ വ്യവസ്ഥകൾ യുഎസ് കർശനമാക്കും. അതിനു മുൻപ് ഇന്ത്യയിലെ കടൽ സസ്തനികളുടെ വിവരശേഖരണം പൂർത്തിയാക്കി മത്സ്യബന്ധനം അവയ്ക്കു ഭീഷണിയാകില്ലെന്നു സ്ഥാപിക്കാൻ കഴിഞ്ഞില്ലെങ്കിൽ ‘ചെമ്മീൻ കെണി’യെക്കാൾ വലിയ തിരിച്ചടിയാകും സമുദ്രോൽപന്ന കയറ്റുമതി മേഖല നേരിടുക. സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റിയുടെ (എംപിഇഡിഎ) ശുപാർശയെ തുടർന്ന്, ഇന്ത്യൻ കടലുകളിൽ തിമിംഗലമുൾപ്പെടെ കടൽ സസ്തനികളുടെ ലഭ്യത തിട്ടപ്പെടുത്താനും സമുദ്രശാസ്ത്ര പ്രത്യേകതകൾ

loading
English Summary:

US Marine Mammal Protection Act Threatens Indian Seafood Exports