1.66 ലക്ഷം ആനകളുടെ ഭാരം; ഒലിച്ചെത്തി അണപൊട്ടിയ പോലെ; ഒപ്പം മുങ്ങിയത് സുരക്ഷയുടെ മാസ്റ്റർ പ്ലാനും!.
Mail This Article
പുഴകളോടു ചേർന്നാണു മനുഷ്യരെപ്പോഴും ആധുനിക സംസ്കാരങ്ങൾ പടുത്തുയർത്തിയത്. താഴ്‌വരയിൽ ചാലിയാറിന്റെ തീരത്തടിഞ്ഞ സ്വർണത്തരികളുടെ ഉദ്ഭവസ്ഥാനം തിരഞ്ഞാണ് അവരാദ്യം ചൂരൽമലയിലും മുണ്ടക്കൈയിലുമെല്ലാം കൂട്ടത്തോടെ വന്നതും. മനുഷ്യവാസം ഒന്നരനൂറ്റാണ്ടാകുന്നതിനു മുൻപേ ചാലിയാറിന്റെ തീരത്തു സ്വർണത്തരികൾക്കു പകരം മലയിൽനിന്നൊഴുകിയെത്തിയ മൃതദേഹങ്ങൾ കൂട്ടത്തോടെയടിഞ്ഞു. ദുരന്തഭൂമിയായിത്തീർന്ന മുണ്ടക്കൈയിലും ചൂരൽമലയിലും പുഞ്ചിരിമട്ടത്തും അട്ടമലയിലും ജീവൻ മാത്രം ബാക്കിയായവരെ കണ്ടു. അവർ വിയർപ്പൊഴുക്കിയ ഗ്രാമങ്ങൾ പൂർണമായി തകർന്നടിഞ്ഞുപോയ നൊമ്പരമറിഞ്ഞു. ആരോരുമില്ലാതെ അലഞ്ഞുതിരിയുന്ന വളർത്തുമൃഗങ്ങളുടെ കരച്ചിൽ കേട്ടു. ഒന്നുമില്ലാതായിത്തീർന്നിടത്തുനിന്ന് ഇനിയൊരു പുനർജനി നാടിനുണ്ടാകുമോ? മഹാദുരന്തം മുൻകൂട്ടി കാണാൻ നമുക്കു കഴിയാതെപോയത് എന്തുകൊണ്ടാണ്? ചോദ്യങ്ങൾ ഏറെയാണ്. പലതിനുമുള്ളതു കയ്പേറുന്ന ഉത്തരങ്ങൾ മാത്രം. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രം വയനാട്ടിലെ മേപ്പാടി പഞ്ചായത്തിൽ മുണ്ടക്കൈയ്ക്കും പുഞ്ചിരിമട്ടത്തിനും മുകളിലുള്ള വെള്ളോലിപ്പാറമലയാണ്. മനുഷ്യന്റെ ഇടപെടലേയില്ലാത്ത നിബിഡ വനമേഖല. ഈ പ്രദേശം തൊട്ടടുത്ത ജനവാസകേന്ദ്രത്തിൽനിന്ന് ഏകദേശം ഒന്നേമുക്കാൽ കിലോമീറ്റർ അകലെ, ഉയർന്ന മേഖലയിലാണ്. ദുരന്തമുണ്ടായ ജൂലൈ 30നും തലേന്നുമായി ഇവിടെ