കുഴിമാടങ്ങൾ കാണുമ്പോൾ അലമുറകൾ, ഈ ട്രോമ തലമുറകളോളം നീണ്ടുനിൽക്കും, അവരെ തനിച്ചാക്കരുത്, വേണം ശ്രദ്ധ
Mail This Article
നിമിഷനേരം കൊണ്ടാണ് പ്രകൃതിയുടെ കലിയിൽ വയനാട്ടിലെ മനോഹരമായ ഒരു നാട് തുടച്ചുനീക്കപ്പെട്ടത്. തുടർന്നുള്ള മണിക്കൂറുകൾ ജീവൻരക്ഷിക്കാനുള്ള ശ്രമങ്ങളുടേതായിരുന്നു. ദിവസങ്ങൾ കഴിയുമ്പോൾ ആളും ആരവവും ഒഴിഞ്ഞ് മൂകമാണ് ഇവിടം. ഒരുമനസ്സോടെ ജീവിച്ചവരിൽ പലരും ഇപ്പോഴും കാണാമറയത്താണ്. ഉള്ളുനീറി കഴിയുകയാണ് അവരുടെ ഉറ്റവരും നാട്ടുകാരും. രക്ഷാപ്രവർത്തനത്തിന് ശേഷം ഭരണകൂടമടക്കം ഇപ്പോൾ ശ്രദ്ധ നൽകുന്നത് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരെ പുനധിവസിപ്പിക്കാനുള്ള പദ്ധതികളിലാണ്. സന്നദ്ധ സംഘടനകളും സജീവമായി കൂടെയുണ്ട്. എന്നാൽ എല്ലാം നഷ്ടപ്പെട്ടവരെ പുതിയൊരു ജീവിതത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുമ്പോഴും പലരുടേയും മാനസികനില അവതാളത്തിലാണെന്ന വസ്തുത കാണാതിരിക്കരുത്. വലിയ ദുരന്തം അതിജീവിച്ചവരുടെ മാനസികമായ ആരോഗ്യം വീണ്ടെടുക്കലും പ്രധാനമാണ്. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരിൽ മിക്കവർക്കും അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു, ഉപജീവനമാർഗങ്ങളും വീടുമെല്ലാം നഷ്ടമായി. ഇവർ കടുത്ത മാനസിക പിരിമുറുക്കത്തിലാവും കഴിയുന്നത്. മഴ, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം... കേരളത്തിൽ പ്രകൃതിദുരന്തങ്ങള്‍ പതിവാകുമ്പോൾ അതിന് ഇരയാകുന്നവർക്ക് മാനസിക പിന്തുണ നൽകാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. ഇതിന് വേണ്ട സംവിധാനങ്ങൾ ലഭ്യമാക്കാറുണ്ടോ? അത്തരത്തിലൊരു സമീപനം സർക്കാർതലത്തിൽ ഉണ്ടായിട്ടുണ്ടോ? ദുരന്തബാധിതർക്ക് സൈക്കോളജിക്കൽ ഫസ്റ്റ് എയ്ഡ് നൽകുന്നതു മുതൽ തുടർച്ചയായ മാനസിക പിന്തുണ ഉറപ്പാക്കുന്നതിൽ വരെ നമുക്ക് എന്തെല്ലാം ചെയ്യാനാകും? വായിക്കാം പി.കെ. അലിയുമായുള്ള (ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആൻഡ് ഡോക്ടറൽ ഫെല്ലോ, ഇംഹാൻസ് കോഴിക്കോട്. ഡയറക്ടർ ഓഫ് മൈൻഡ് വീവേഴ്സ്) അഭിമുഖത്തിന്റെ രണ്ടാം ഭാഗം.