ഇടത് അടിത്തറ ചോർത്തി ബിജെപി; ഇത് പാലക്കാടൻ മുന്നറിയിപ്പ്; ഒരുപോലെ പൊള്ളി സിപിഎമ്മും സിപിഐയും
Mail This Article
പാലക്കാട്ടുനിന്നു തുടർച്ചയായി അപ്രിയവാർത്തകളാണ് ഇടതുപക്ഷത്തെ തേടിയെത്തുന്നത്. പാലക്കാടൻ തീക്കാറ്റുപോലെ അതു സിപിഎമ്മിനെയും സിപിഐയെയും പൊള്ളിക്കുന്നു. കേരളത്തിൽ ലോക്സഭയിലേക്കു മത്സരിച്ച സിപിഎമ്മിന്റെ ഏക പൊളിറ്റ്ബ്യൂറോ അംഗം മുക്കാൽ ലക്ഷം വോട്ടിന് അവിടെ പരാജയപ്പെട്ടു. തിരഞ്ഞെടുപ്പ്– സംഘടനാ രംഗങ്ങളിൽ പ്രശ്നങ്ങളുടെ കടലിലാണ് ഇടതുപാർട്ടികൾ എന്ന പ്രതീതിയാണ് ജില്ലയിൽ. സിപിഐയുടെ സംസ്ഥാന സമ്മേളനം ഒടുവിൽ പാലക്കാട്ടു നടന്നത് 2002ൽ ആണ്. സിപിഎമ്മിലെ വിഭാഗീയതയിലും ഘടകകക്ഷികളോടുള്ള വല്യേട്ടൻ സമീപനത്തിലുമുള്ള കടുത്ത വിമർശനമായിരുന്നു സംസ്ഥാന സെക്രട്ടറിയായിരുന്ന വെളിയം ഭാർഗവൻ അന്ന് അവതരിപ്പിച്ച റിപ്പോർട്ടിന്റെ കാതൽ. സിപിഎമ്മിനെ മഥിച്ച വിഭാഗീയതയുടെ പ്രഭവകേന്ദ്രവും പാലക്കാടായിരുന്നു. 1998ലെ പാലക്കാട് സംസ്ഥാന സമ്മേളനത്തിൽ അരങ്ങേറിയ വെട്ടിനിരത്തലിന്റെ പ്രത്യാഘാതങ്ങൾ അവരെ വേട്ടയാടി