അവളെ ‘വേശ്യ’യാക്കി അപമാനിച്ചു; നാടൊന്നാകെ ഊരുവിലക്കി; ഹേമ കമ്മിറ്റിയും വിശാഖാക്കേസും ചർച്ചയാകുമ്പോൾ
Mail This Article
ഭർത്താവിനെ മർദിച്ചു ബോധരഹിതനാക്കിയശേഷമാണ് ഗ്രാമത്തലവൻ അടക്കമുള്ള അഞ്ചംഗസംഘം അവരെ ലൈംഗികാക്രമണത്തിനു വിധേയമാക്കിയത്. ഒൻപതു മാസം മാത്രമെത്തിയ കുഞ്ഞിനെ വിവാഹം കഴിപ്പിക്കാനുള്ള മേൽജാതിക്കാരുടെ ഗൂഢാലോചന ഉത്തരവാദപ്പെട്ട സാമൂഹികപ്രവർത്തകയെന്ന നിലയിൽ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തതോടെയാണ് ഭാൻവരിദേവി ദേശവാസികളുടെ മുഖ്യശത്രുവായത്. ധീരയായ ഭാൻവരിദേവി നീതി തേടി പൊലീസിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ‘വേശ്യ’യെന്നു വിളിച്ചു നാടൊന്നാകെ അവരെ ഒറ്റപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തു. തെളിവുകൾ നശിപ്പിക്കപ്പെട്ടു. സ്ഥലം എംഎൽഎ അടക്കമുള്ളവർ അവർക്കെതിരെ അന്വേഷണ ഏജൻസികൾക്കു മുന്നിൽ മൊഴികൊടുത്തു. പക്ഷേ, ഭാൻവരിദേവി പിന്തിരിഞ്ഞില്ല. ഹൈക്കോടതിയിൽനിന്നു നീതി ലഭിക്കാതെ വന്നപ്പോഴാണ്, സ്ത്രീകളുടെ അവകാശസംരക്ഷണത്തിനു പ്രവർത്തിക്കുന്ന ‘വിശാഖ’ എന്ന സംഘടനയുടെ സഹായത്തോടെ