മലപ്പുറം ആസ്ഥാനമായ ‘വമ്പൻ’ ബാങ്ക്; 24,510 കോടി നിക്ഷേപം; തലയ്ക്കു മുകളിൽ ലയന ഭീഷണി; ഇടപെടുമോ ധനമന്ത്രി?
Mail This Article
ഇന്ത്യയുടെ ബാങ്കിങ് ചരിത്രത്തിലെ ഒരു സുപ്രധാന ഏടാണ് ഗ്രാമീണ ബാങ്കുകളുടെ രൂപീകരണവും വ്യാപനവും. 1975 സെപ്റ്റംബർ 26ന് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസിന്റെയും 1976ലെ റീജനൽ റൂറൽ ബാങ്ക് (RRB) ആക്ടിന്റെയും അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ടതാണ് ഗ്രാമീണ ബാങ്കുകൾ. കേന്ദ്ര സർക്കാരിന്റെ ധനമന്ത്രാലയത്തിനും പ്രയോജക (sponsored) ബാങ്കുകൾക്കും ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകൾക്കുമാണ് ഇവയുടെ ഉടമസ്ഥാവകാശം. ഗ്രാമീണ ബാങ്കുകളുടെ 50 ശതമാനം ഓഹരികൾ കേന്ദ്രസർക്കാരിന്റെയും 35 ശതമാനം ഓഹരികൾ പ്രായോജക ബാങ്കുകളുടെയും 15 ശതമാനം ഓഹരികൾ ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളുടേതുമാണ്. ചില ബാങ്കിങ് സംഘടനകൾ ഇപ്പോൾ ആവശ്യപ്പെടുന്നത് ഗ്രാമീണ ബാങ്കുകളെ ബന്ധപ്പെട്ട പ്രായോജക ബാങ്കുകളിൽ ലയിപ്പിക്കണമെന്നാണ്. ഗ്രാമീണ മേഖലയെ കാര്യമായി ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനായി രൂപീകരിച്ച ഗ്രാമീണ ബാങ്കുകളുടെ പ്രവർത്തനത്തെ തുരങ്കം വയ്ക്കുന്നതാണ് ഈ നീക്കമെന്ന വിമർശനം ഉയർന്നു കഴിഞ്ഞു. ഇത് പലരുടെയും തൊഴിൽ നഷ്ടത്തിലേക്കും വരുമാന നഷ്ടത്തിലേക്കും വരെ നയിക്കുമെന്ന ആശങ്കയും ഉയർന്നു കഴിഞ്ഞു. യഥാർഥത്തിൽ ലയനം ഗ്രാമീണ ബാങ്കുകളെ സഹായിക്കുമോ അതോ ദ്രോഹിക്കുമോ? എന്താണ് പരിഹാരം? വിശദമായി പരിശോധിക്കുകയാണിവിടെ.