അമേരിക്കക്കാർ ഇനി ‘പോൺ’ കാണേണ്ട, ഗർഭച്ഛിദ്രം നടത്തേണ്ട; ആശങ്കയുയർത്തി പ്രോജക്ട് 2025? എന്താണിതെന്ന് ട്രംപും!
Mail This Article
‘ഒരിക്കൽക്കൂടി ഡോണൾഡ് ട്രംപിനെ പ്രസിഡന്റായി തിരഞ്ഞെടുത്താൽ യുഎസിനു നേരിടേണ്ടി വരിക ഗുരുതരമായ പ്രത്യാഘാതങ്ങളായിരിക്കും..’ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ക്യാംപെയ്നുകളിലൊന്നിൽ ഡമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസ് പറഞ്ഞതാണിത്. അതോടൊപ്പം ഒരുകാര്യം കൂടി പറഞ്ഞു. ‘രണ്ടാം ട്രംപ് ഭരണകൂടം എങ്ങനെയായിരിക്കുമെന്ന് നമുക്കെല്ലാം അറിയാം. അതെല്ലാം പ്രോജക്ട് 2025ൽ വിശദമായി റിപ്പബ്ലിക്കൻസ് തന്നെ പറഞ്ഞിട്ടുണ്ട്’. ഇതോടൊപ്പം തന്നെയായിരുന്നു ഡമോക്രാറ്റിക് നാഷനൽ കൺവൻഷനിൽ കൊളറാഡോയിൽനിന്നുള്ള കോൺഗ്രസ് പ്രതിനിധി ജേസൻ ക്രോ മറ്റൊരു കാര്യം പറഞ്ഞതും. ‘‘പ്രോജക്ട് 2025 നടപ്പാക്കിയാൽ അത് രാജ്യത്തെ ജനങ്ങളുടെയും സുരക്ഷയ്ക്ക് തുരങ്കം വയ്ക്കുന്നതിനു തുല്യമാകും. മാത്രവുമല്ല, രാജ്യാന്തരതലത്തില്‍ യുഎസിന്റെ സ്വാധീന ശക്തി കുറയും. ചൈനയും റഷ്യയും പോലുള്ള രാജ്യങ്ങൾ കൂടുതൽ ശക്തരാകും. യുഎസിന്റെ സഖ്യരാജ്യങ്ങളെപ്പോലും സ്വാധീനിക്കാൻ അവർക്കു സാധിക്കും. മുന്‍ സൈനികർക്ക് നൽകി വരുന്ന ആനുകൂല്യങ്ങളും ഇല്ലാതാക്കപ്പെടും’. ഇത്രയേറെ ചർച്ച ചെയ്യപ്പെടാൻ തക്കവിധം എന്താണ്