പീഡിപ്പിച്ച ശേഷം അവളെ കത്തിച്ചു; ഓരോ അരമണിക്കൂറിലും ‘കൊല’; അരുണയ്ക്കു ശേഷവും ഒന്നും മാറിയില്ല
Mail This Article
‘ഒരു രാജ്യത്തിന്റെ അവസ്ഥ മനസ്സിലാക്കാന്‍ അവിടുത്തെ സ്ത്രീകളുടെ സ്ഥിതി പരിശോധിച്ചാല്‍ മതി’ എന്നു ജവാഹർലാൽ നെഹ്റു പറഞ്ഞുവച്ച വാക്കുകൾ തലകുനിച്ചു തന്നെ രാജ്യം അംഗീകരിക്കേണ്ടി വരും. അത്രത്തോളം പരിതാപകരമായിരിക്കുന്നു രാജ്യത്തെ സ്ത്രീസുരക്ഷ. ഒരുപക്ഷേ ഇന്ത്യയിൽ ജീവിക്കുന്ന സ്ത്രീകളിൽ ഭൂരിഭാഗത്തിന്റെയും സ്വപ്നങ്ങളിലൊന്നായിരിക്കും, ഭയമില്ലാതെ, ഏതു സമയത്തു വേണമെങ്കിലും പൊതുനിരത്തുകളിൽ ഇറങ്ങി സുരക്ഷിതബോധത്തോടെ നടക്കുകയെന്നത്. പൊതുനിരത്തിൽ മാത്രമല്ല, വീടുകളുടെയോ തൊഴിലിടത്തിന്റെയോ അകത്തളങ്ങളിൽ പോലും സ്ത്രീകൾ സുരക്ഷിതയല്ല എന്നതാണ് ഇപ്പോഴത്തെ ഞെട്ടിക്കുന്ന യാഥാർഥ്യം. ‘സന്തോഷങ്ങളുടെ നഗരം’ എന്ന് ഇതുവരെ വിളിക്കപ്പെട്ടിരുന്ന കൊൽക്കത്തയിലും അത് സംഭവിച്ചുകഴിഞ്ഞു. പ്രതിരോധത്തിൽ പരാജയപ്പെട്ട് പീഡനത്തിനിരയായി അതിക്രൂരമായി കൊല ചെയ്യപ്പെട്ട പിജി ഡോക്ടറുടെ ചോര പുരണ്ട നഗരമെന്ന മായാത്ത കറ ആ നഗരത്തെ ഇപ്പോൾ കളങ്കമുള്ളതാക്കിയിരിക്കുന്നു. സഹപ്രവർത്തകർക്കൊപ്പം ഭക്ഷണം കഴിച്ച് കോളജിലെ സെമിനാർ ഹാളിലേക്കു വിശ്രമിക്കാനായി പോയ യുവ ഡോക്ടറെ ജീവന്റെ തുടിപ്പോടെ പിന്നീടാരും കണ്ടിട്ടില്ല, അവളുടെ നിലവിളികൾ ആരും കേട്ടിട്ടില്ല. ലൈംഗിക വൈകൃതത്തിനിരയായി, സമാനതകളില്ലാത്ത പീഡനങ്ങൾ നേരിട്ട്, ചേതനയറ്റ്, അർധനഗ്നയായാണ് തൊട്ടടുത്ത ദിവസം ആ പെണ്ണുടൽ കണ്ടെത്തിയത്. ഇന്ത്യയിൽ പീഡനത്തിനിരയായി കൊല്ലപ്പെടുന്ന ആദ്യ സ്ത്രീയല്ല കൊൽക്കത്തയിലെ യുവഡോക്ടർ. അവസാനത്തേതും ആയിരിക്കില്ല എന്ന