പാലക്കാട്ട് ചരട് മുറുക്കുമോ ആർഎസ്എസ്?– വായിക്കാം ‘ഇന്ത്യാ ഫയൽ’
Mail This Article
പൗലോ കൊയ്‌ലോയുടെ ‘ഒഴുകുന്ന പുഴപോലെ’ എന്ന പുസ്തകത്തിലെ ഒരു കഥ ഏതാണ്ടിങ്ങനെയാണ്: ഒരാളുടെ പ്രാതലിനിടെ, വെണ്ണ പുരട്ടിയ റൊട്ടിക്കഷണം വഴുതി തറയിൽ വീണു. വെണ്ണയുള്ള ഭാഗം മുകളിലായാണ് റൊട്ടിയുടെ കിടപ്പെന്നത് അയാളെ അദ്ഭുതപ്പെടുത്തി. കാരണം, വെണ്ണപുരണ്ട റൊട്ടി താഴെ വീണാൽ, വെണ്ണയുള്ള വശമാവും തറയിൽ തൊടുക. അയാൾ വിശുദ്ധനെന്നും റൊട്ടിയുടെ കിടപ്പ് ദൈവത്തിന്റെ അടയാളമാണെന്നും സുഹൃത്തുക്കളിലൊരാൾ പറഞ്ഞു. എന്തായാലും, സംഭവം ഗ്രാമത്തിൽ ചർച്ചയായി. എന്തുകൊണ്ട് വെണ്ണവശം മുകളിലായെന്നതിനു വിശ്വസനീയമായ ഉത്തരം ആർക്കുമില്ല. ഒടുവിലവർ ഗ്രാമത്തിലെ ഗുരുവിൽനിന്ന് ഉത്തരം തേടി. ഗുരു ഒരു രാത്രിയുടെ പ്രാർഥനയും ധ്യാനവും കഴിഞ്ഞ് ഉത്തരം പറഞ്ഞു: കാര്യം ലളിതമാണ്. റൊട്ടി വീഴേണ്ട രീതിയിൽത്തന്നെയാണ് വീണത്, തെറ്റായ വശത്താണ് വെണ്ണ പുരട്ടിയിരുന്നത്! ഈ കഥ എടുത്തുപറഞ്ഞാണ് 2005ൽ താൻ ബിജെപി അധ്യക്ഷസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ടതിന്റെ പശ്ചാത്തലം ആത്മകഥയിൽ എൽ.കെ.അഡ്വാനി വിശദീകരിക്കുന്നത്. ആ വർഷം മേയ്– ജൂണിൽ അഡ്വാനി പാക്കിസ്ഥാനിലേക്കു നടത്തിയ യാത്രയിൽ മുഹമ്മദ് അലി ജിന്നയുടെ ശവകുടീരം സന്ദർശിച്ചതും ജിന്നയെക്കുറിച്ചു പറഞ്ഞ കാര്യങ്ങളിൽ ചിലതും ബിജെപിയിൽ വിവാദമാവുകയും ഒടുവിൽ അധ്യക്ഷപദവിയിൽനിന്നുള്ള രാജിയിലേക്ക് എത്തുകയുമായിരുന്നു. ‘സമാധാനത്തിന്റെ ദൂതനായി, രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നന്നാക്കാൻ