വയനാട്ടിൽ മഴയും ഉരുൾപൊട്ടലും മൂലമുണ്ടായ ദുരന്തം ഹൃദയഭേദകമായിരുന്നു. അതിനോടുള്ള സമാനതകളില്ലാത്ത ജനകീയ പ്രതികരണമാകട്ടെ, ഹൃദയംതൊടുന്നതായിരുന്നു. ദുരിതാശ്വാസമെത്തിക്കുന്നതിൽ അനുകരണീയമായ മറ്റൊരു ജനപങ്കാളിത്ത മാതൃകകൂടി കേരളം സൃഷ്ടിച്ചു. മുണ്ടക്കൈ, ചൂരൽമല ദേശങ്ങളെ നാം ചേർത്തുപിടിച്ചു, മറ്റൊരു സംസ്ഥാനവും ചെയ്യാത്ത രീതിയിൽ!. ദുരന്തം കണ്ടറിയാനെത്തിയവരും ദുരന്തഭൂമിയിൽ ‘കാണപ്പെടാൻ’ ആഗ്രഹിച്ചവരും മലയിറങ്ങി. ക്യാമറകളും യുട്യൂബർമാരും തിരിച്ചുപോയി. അവിടത്തെ ജനങ്ങളുടെ അതിജീവനപ്പോരാട്ടം തുടങ്ങിയിട്ടേയുള്ളൂ. ദുരന്തനിവാരണ നിഘണ്ടുവിൽ ‘ബിൽഡ്ബാക്ക് ബെറ്റർ’ (മികവുറ്റ പുനർനിർമാണം) എന്ന പ്രയോഗത്തിനു പ്രാധാന്യമേറെയാണ്. ഭാവിയിലെ അപായസാധ്യതകളെക്കൂടിക്കണ്ട്, അതിനെ ചെറുക്കാനാകുംവിധം ദുരന്തഭൂമികളിൽ പുനർനിർമാണം നടത്തണമെന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതിനെ വെറും എൻജിനീയറിങ്ങായി കാണാതെ വിശാലതലത്തിൽ മനസ്സിലാക്കണം. സ്ഥലം തിരഞ്ഞെടുക്കുന്നതു തൊട്ടു വീടുകളുടെ രൂപകൽപനയും ആവാസപരിസരത്തിന്റെ ക്രമീകരണവും അടിസ്ഥാനസൗകര്യങ്ങളുടെ ​ഗുണനിലവാരവും പാരിസ്ഥിതിക സുസ്ഥിരതയും വരെയുള്ള കാര്യങ്ങളിൽ പുതുമയുള്ള ചിന്തകളുണ്ടാകണം. ഈ വൈദ​​ഗ്ധ്യം സർക്കാർ

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com