രാഷ്ട്രീയപ്പാർട്ടികളുടെയും നേതാക്കളുടെയും എണ്ണത്തിലും ഇന്ത്യയൊരു മഹാരാജ്യമാണ്. തിരഞ്ഞെടുപ്പു കമ്മിഷന്റെ കണക്കിൽ രാജ്യത്തു രണ്ടായിരത്തഞ്ഞൂറിലേറെ പാർ‍ട്ടികൾക്കു റജിസ്ട്രേഷനുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 744 പാർട്ടികൾ മത്സരിച്ചു. മേൽപറഞ്ഞ കണക്ക് അറിയാവുന്നതുകൊണ്ടാവണം, ഒരു ലക്ഷം ചെറുപ്പക്കാരെ രാഷ്ട്രീയത്തിലേക്കു കൊണ്ടുവന്ന് ജനപ്രതിനിധികളാക്കാനുള്ള പദ്ധതി കഴിഞ്ഞ ഓഗസ്റ്റ് 15നു പ്രഖ്യാപിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് അവർക്ക് ഇഷ്ടമുള്ള പാർ‍ട്ടിയിൽ ചേരാമെന്നാണ്. ബിജെപി ഇന്നലെ തുടങ്ങിയ അംഗത്വ വിതരണ യജ്ഞവുമായി ഇതിനെ കൂട്ടിവായിക്കേണ്ടതില്ല; ചെറുപ്പക്കാർ രാഷ്ട്രീയത്തിലേക്കു വന്ന് പുതിയ പാർട്ടി തുടങ്ങുകയെന്നു പ്രധാനമന്ത്രി പറഞ്ഞില്ല എന്നതാണ് പ്രധാനം. എന്നാൽ, 2012ൽ ഗുജറാത്തിലും 2013–14ൽ ഇന്ത്യയിലും തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ‘മോദി ബ്രാൻഡ്’ വികസിപ്പിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച പ്രശാന്ത് കിഷോർ പുതിയ പാർട്ടി പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്തമാസം രണ്ടിന് അദ്ദേഹത്തിന്റെ ‘ജൻ സുരാജ്’ പാർട്ടി സ്ഥാപിതമാകും. ഇപ്പോഴുള്ള പാർട്ടികളെ അടുത്തു പഠിച്ചതിൽനിന്നാണ് ഒന്നിനുകൂടി ഇടമുണ്ട് എന്ന ബോധ്യത്തിലേക്കു പ്രശാന്ത് എത്തിയതെന്നു കരുതാം. തിരഞ്ഞെടുപ്പുകാലത്ത് പാർട്ടികൾക്ക് ഉപയോഗിക്കാനുള്ള തന്ത്രങ്ങൾ നിർമിക്കുന്ന

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com