ലോകത്തെ ഏറ്റവും വിനാശകാരി യുദ്ധം; മരണം കാത്ത് 25 ലക്ഷം പേർ; വിശന്ന് പുല്ലു തിന്ന് ജനം; രാജ്യം ഇല്ലാതാകും?
Mail This Article
ഓരോ രണ്ടു മണിക്കൂറിലും ഒരു കുട്ടി പട്ടിണിയോ രോഗമോ കാരണം മരിക്കുന്നു. സുഡാനിലെ അൽ - ഫാഷിർ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള സാംസാം അഭയാർഥി ക്യാംപിലാണ് ലോകമനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ ദയനീയാവസ്ഥ. ഐക്യരാഷ്ട്ര സംഘടന സമ്പൂർണ ക്ഷാമം പ്രഖ്യാപിച്ചിട്ടുള്ള ഒരു ക്യാംപാണ് ഇത്. 500 ദിവസമായി ആഭ്യന്തര യുദ്ധം നടക്കുന്ന സുഡാനിലെ ദുരവസ്ഥയുടെ നേർചിത്രമാണ് സാംസാം അഭയാർഥി ക്യാംപിലേത്. 2023 ഏപ്രിലിൽ ആരംഭിച്ച ആഭ്യന്തര യുദ്ധത്തിൽ ഇതുവരെ 1.5 ലക്ഷം പേർ കൊല്ലപ്പെട്ടതായാണു കണക്ക്. 245 ഗ്രാമങ്ങളും പട്ടണങ്ങളും അഗ്നിക്കിരയായി. തലസ്ഥാനമായ ഖാർത്തൂമിന്റെ ഭൂരിഭാഗവും തകർന്നു. സുഡാൻ സായുധ സേനയും (എസ്എഎഫ്) അർധസൈനിക വിഭാഗമായ റാപിഡ് സപ്പോർട്ട് ഫോഴ്സസും (ആർഎസ്എഫ്) തമ്മിലാണ് പ്രധാന പോരാട്ടം. ബ്രിട്ടന്റെയും ഈജിപ്തിന്റെയും സംയുക്ത ആധിപത്യത്തിൽനിന്ന് 1956ൽ സ്വാതന്ത്ര്യം ലഭിച്ച ശേഷം സുഡാനിൽ വിവിധ തരത്തിലുള്ള ആഭ്യന്തര കലാപങ്ങളുണ്ടായിരുന്നു. 2011ൽ