പാർട്ടി എതിർത്തിട്ടും തീരുമാനമെടുത്ത പിണറായിക്ക് തെറ്റി? നേതാക്കളെ കൂട്ടത്തോടെ ‘ഒഴിവാക്കുന്നതും’ താങ്ങുമോ സിപിഎം?
Mail This Article
നിയമസഭാ കക്ഷി നേതാവും പാർട്ടി സെക്രട്ടറിയും കഴിഞ്ഞാൽ സിപിഎമ്മിൽ ഏറ്റവും പ്രധാനപദവിയാണ് എൽഡിഎഫ് കൺവീനറുടേത്. പൊളിറ്റ്ബ്യൂറോ അംഗമായിരിക്കെ വി.എസ്.അച്യുതാനന്ദൻ ഇടക്കാലത്തു കൺവീനറായത് ആ പ്രാധാന്യം കണക്കിലെടുത്താണ്. 2022 ഏപ്രിലിലാണ് ഇ.പി.ജയരാജനെ ഇടതുമുന്നണി കൺവീനറായി നിയോഗിച്ചത്. ആ തീരുമാനം തെറ്റിപ്പോയെന്നു പരസ്യമായി സമ്മതിക്കുകയാണ് അദ്ദേഹത്തെ നീക്കിയതു വഴി സിപിഎം ചെയ്തത്. പാർട്ടി ചേരിതിരിവിൽ ഒരു വിഭാഗത്തിനൊപ്പം നിന്നതിനെത്തുടർന്നുള്ള അച്ചടക്ക നടപടികളുടെ പേരിൽ പി.വി.കുഞ്ഞിക്കണ്ണനെയും എം.എം.ലോറൻസിനെയും കൺവീനർ സ്ഥാനത്തുനിന്നു മുൻപ് ഒഴിവാക്കിയിട്ടുണ്ട്. പദവി അവർ ദുരുപയോഗപ്പെടുത്തിയതിന്റെ പേരിലായിരുന്നില്ല ആ മാറ്റം. സ്വന്തം കടമ നിർവഹിച്ചില്ലെന്നു മാത്രമല്ല; എതിരാളികൾക്ക് ആയുധം കൊടുക്കുകകൂടി ചെയ്തെന്ന പേരിലാണ് പക്ഷേ, ജയരാജനെ പുറന്തള്ളിയത്. സിപിഎമ്മിന്റെയും സർക്കാരിന്റെയും ചില പ്രധാന തീരുമാനങ്ങളും നിയമനങ്ങളും