സ്ഥലജലഭ്രമം എന്ന പദം മഹാഭാരതകഥയിലൂടെ പ്രസിദ്ധി നേടി. പാണ്ഡവർക്ക് അവകാശപ്പെട്ടതു ഖാണ്ഡവപ്രസ്ഥമെന്ന തരിശുഭൂമി മാത്രമെന്നു കൗശലത്തോടെ പറഞ്ഞ്, ധൃതരാഷ്ട്രരും കൗരവരും ചേർന്ന് അവരെ ചതിച്ചു. പക്ഷേ കഠിനപ്രയത്നംവഴി യുധിഷ്ഠിരനും സഹോദരന്മാരും അതിനെ ഐശ്വര്യപൂർണമായ  ഇന്ദ്രപ്രസ്ഥമാക്കി. മയൻ എന്ന അസുരശില്പി അതിമനോഹരമായ സൗധങ്ങൾ പണിഞ്ഞുകൊടുത്തു. സമൃദ്ധിയുടെ കൊടുമുടിയിലെത്തിയ അവർ നിരവധി രാജാക്കന്മാരെ ക്ഷണിച്ച് ആഘോഷത്തോടെ രാജസൂയം നടത്തി. അവിടെയെത്തിയ ദുര്യോധനൻ ഇതെല്ലാം കണ്ടു കണ്ണുമഞ്ഞളിച്ച്, അസൂയയുടെ കൊടുംതീയിൽപ്പെട്ടു. സ്ഫടികത്തെ വെല്ലുന്ന തിളക്കമുള്ള രാജമന്ദിരത്തിൽ വെള്ളമില്ലാത്തിടത്തു വെള്ളമുണ്ടെന്നു തോന്നി, വസ്ത്രമുയർത്തിനടന്നു. വെറും തറയെന്നു കരുതി കുളത്തിലേക്കു കാൽവഴുതി മറിഞ്ഞുവീണ് പരിഹാസ്യനായി. ഭീമസേനൻ കൈയടിച്ചു പൊട്ടിച്ചിരിച്ചു. മുകൾ നിലയിൽനിന്ന ദ്രൗപദി ‘അന്ധന്റെ മകൻ അന്ധൻ’ എന്നു പരിഹസിച്ച് ആർത്തുവിളിച്ചു വൈരത്തിന്റെ കടുത്ത മാനസികാവസ്ഥ മൂലം ദുര്യോധനനു

loading
English Summary:

Finding Inner Peace: Cultivating Equanimity in a Turbulent World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com