കടലിൽ കുവൈത്തിലേതു പോലെ ഭീമൻ എണ്ണഖനി: അദൃശ്യ ‘ഡാഷ് ലൈൻ’ വരച്ച് ചൈന; അന്ന് ഇന്ത്യയോടും അതേ ‘ചതി’
Mail This Article
രാജ്യാന്തര സംഭവവികാസങ്ങള്‍ ശ്രദ്ധിക്കുന്ന എല്ലാ നിരീക്ഷകരുടെയും ശ്രദ്ധ യുദ്ധം നടക്കുന്ന ഗാസയിലും, ഒരു പ്രത്യാക്രമണത്തിന് തയാറെടുക്കുന്നു എന്ന് പറയപ്പെടുന്ന ഇറാനിലും, യുക്രെയ്ൻ പുതിയ പോര്‍മുഖം തുറന്ന കർക്സിലും കേന്ദ്രീകരിച്ചിരുന്ന സമയത്ത് അധികമാരും കാണാതെ പോയ ഒരു നാടകം തെക്കന്‍ ചൈന സമുദ്രത്തില്‍ 2024 ഓഗസ്റ്റ് മാസത്തില്‍ അരങ്ങേറി. സബീന ഷോള്‍ എന്ന പേരില്‍ അറിയപ്പെടുന്ന, മനുഷ്യവാസമില്ലാത്ത 14 മൈല്‍ വിസ്തീര്‍ണമുള്ള മണല്‍ത്തിട്ടയുടെ സമീപത്തു വച്ച് ചൈനയുടെയും ഫിലിപ്പീൻസിന്റെയും കോസ്റ്റ് ഗാര്‍ഡ് സേനകൾ തമ്മില്‍ ചെറിയ ഒരു ഏറ്റുമുട്ടല്‍ നടന്നു. തങ്ങളുടെ കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകളില്‍ ഫിലിപ്പീന്‍സ് സേന പ്രകോപനമില്ലാതെ വന്ന് ഇടിച്ചു എന്നാണ് ചൈന ആരോപിച്ചത്. എന്നാല്‍ സബീന ഷോളിലേക്ക് പോകുന്ന തങ്ങളുടെ ബോട്ടുകളെ ചൈനയുടെ കോസ്റ്റ് ഗാര്‍ഡ് അപകടകരമായ യുദ്ധമുറകള്‍ കാട്ടി കേടു വരുത്തി എന്നാണ് ഫിലിപ്പീൻസ് പ്രതികരിച്ചത്. ഇതിനു ശേഷം പല പ്രാവശ്യം ഇരു രാജ്യങ്ങളുടെയും കോസ്റ്റ് ഗാര്‍ഡ് സേനകള്‍ തമ്മില്‍ ഈ പ്രദേശത്തു നേര്‍ക്കുനേര്‍ വരികയും യാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയും ചെയ്തു. ഒരു തവണ നാവികര്‍ തമ്മില്‍ ചെറിയതോതില്‍ ഏറ്റുമുട്ടല്‍ ഉണ്ടാവുകയും ഒരു ഫിലിപ്പീന്‍സ് നാവികന് തള്ളവിരല്‍ നഷ്ടപ്പെടുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ ഫിലിപ്പീന്‍സ് പ്രസിഡന്റ് ‘ഒരു ഫിലിപ്പിനോ പൗരന്റെ ജീവന്‍ നഷ്ടപ്പെട്ടാല്‍ അത് യുദ്ധത്തിന്