വിഡിയോ കോളില് നഗ്നസ്ത്രീ, സിബിഐയും പിന്നാലെ! ഓൺലൈൻ തട്ടിപ്പിൽ പെട്ടാൽ ആദ്യം എന്തു ചെയ്യണം? എസ്പി പറയുന്നു

Mail This Article
ഫോണിലൂടെ ഒരു വിഡിയോ കോൾ വരുന്നു. ‘ആരാണ് ഈ നേരത്ത് വിഡിയോ കോൾ വിളിക്കാൻ’ എന്ന ആത്മഗതത്തോടെ ഒരാൾ കോളെടുക്കുന്നു. സൂക്ഷിച്ചു നോക്കുമ്പോൾ തൊട്ടപ്പുറത്ത് ഒരു സ്ത്രീയുടെ നഗ്നശരീരം. കണ്ണടച്ചു തുറക്കുന്ന നേരംകൊണ്ട് കോൾ കട്ട് ചെയ്തു. പക്ഷേ, അത്രയും സമയം മതിയായിരുന്നു തട്ടിപ്പുകാർക്ക്. കയ്യിലെ കാശെല്ലാം കാലിയാക്കുന്ന തട്ടിപ്പുകാരുടെ വലയിലേക്ക് അയാൾ വീണു കഴിഞ്ഞു. പിന്നാലെയെത്തുന്നത് ബ്ലാക്ക്‌മെയിൽ കോളാണ്. നഗ്നശരീരത്തിനൊപ്പം കോൾ സ്വീകരിച്ചയാളുടെ ചിത്രം വച്ചുള്ള സ്ക്രീൻഷോട്ട് കൂടി വരുന്നതോടെ തട്ടിപ്പുവല മുറുകിക്കഴിഞ്ഞു. ഇത്തരമൊരു ഘട്ടത്തിൽ നാം എന്തു ചെയ്യണം? അപ്പോൾത്തന്നെ അവര്‍ ആവശ്യപ്പെട്ട പണം നൽകുകയാണോ വേണ്ടത് അതോ, സൈബർ സെല്ലിനെ അറിയിക്കണോ? സൈബർ സെല്ലിനെ അറിയിക്കാനുള്ള വഴിയെന്താണ്? ഡിജിറ്റൽ മേഖലയിൽ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്ന കേരളത്തിൽ സൈബർ സുരക്ഷാ ഭീഷണികളും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും വ്യാപകമാകുമ്പോൾ ഇത്തരത്തിലുള്ള ചോദ്യങ്ങളേറെയാണ്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും കാര്യമായ ഭീഷണി ഉയർത്തുകയാണ് സൈബർ തട്ടിപ്പുകൾ. സാധാരണക്കാരും വിവിധ കച്ചവട സ്ഥാപനങ്ങളും ഉൾപ്പെടെ സാമ്പത്തിക ഇടപാടുകൾക്കും ആശയവിനിമയത്തിനും ഉപയോഗിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളാണ് തട്ടിപ്പുകാർ മുതലെടുക്കുന്നത്. ഇത്തരം തട്ടിപ്പുകളുടെ വർധനവിനുള്ള പ്രധാന കാരണം മൊബൈൽ ബാങ്കിങ്ങിന്റെയും ഡിജിറ്റൽ പേയ്‌മെന്റ് ആപ്ലിക്കേഷനുകളുടെയും വ്യാപകമായ ഉപയോഗമാണെന്നും പറയാം. ഇതിനൊപ്പം വായ്പ ആപ്, ഓൺലൈൻ ലോട്ടറി, ഓൺലൈൻ ഗിഫ്റ്റ്, നഗ്ന വിഡിയോ കോൾ, കസ്റ്റമർകെയർ തട്ടിപ്പുകൾ തുടങ്ങി ഒട്ടെറെ കെണികളൊരുക്കിയാണ് തട്ടിപ്പുകാർ വിലസുന്നത്. ഡിജിറ്റൽ സുരക്ഷാ നടപടികളെക്കുറിച്ചുള്ള