വിപണിയിലും ‘ആങ്‌സൈറ്റി ഡിസോഡർ’; ചോർന്നത് 5 ലക്ഷം കോടി രൂപ; ആശങ്കയുണ്ട്, ഈയാഴ്ച കരുതൽ മുഖ്യം
Mail This Article
×
അവ്യക്തത മൂലമുള്ള ആശങ്ക. ‘ആങ്‌സൈറ്റി ഡിസോഡർ’ എന്നു മനഃശാസ്ത്രത്തിന്റെ ഭാഷയിൽ വിശേഷിപ്പിക്കാവുന്ന ഈ രോഗാവസ്‌ഥയാണോ ഏറ്റവും ഒടുവിലെ വ്യാപാരദിനത്തിൽ ഓഹരി വിപണിയിലാകെ വ്യാപിച്ചതെന്നു സംശയിക്കണം. കാരണം എന്തായാലും വ്യാപാരത്തിന്റെ ഓരോ സെക്കൻഡിലും നിക്ഷേപകരുടെ ആസ്‌തിമൂല്യത്തിൽനിന്നു ചോർന്നുപോയത് 25 കോടിയോളം രൂപയാണ്; ആകെ ഏകദേശം 5 ലക്ഷം കോടി രൂപ! യുഎസിലെ തൊഴിൽ ലഭ്യതയുമായി ബന്ധപ്പെട്ട കണക്കുകളെപ്പറ്റിയുള്ള അവ്യക്‌തതയുടെ അസ്വസ്‌ഥതയാണു വിപണിയിലാകെ വ്യാപിച്ചതെന്നു കരുതുന്നവരുണ്ട്. ഫെഡറൽ റിസർവ് അടുത്ത ആഴ്ച പ്രഖ്യാപിക്കുന്ന പലിശ നയം പ്രസ്‌തുത കണക്കുകളെക്കൂടി ആശ്രയിച്ചായിരിക്കുമല്ലോ എന്നതിനാൽ വിപണിയുടെ ആശങ്ക സ്വാഭാവികം. പക്ഷേ, അത് അപകടകരമായ നിലയിലേക്ക്...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.