വയനാടിനു മേൽ പ്രതിസന്ധിയുടെ നിഴൽ; ആധിപത്യത്തിൽ വന്യമൃഗങ്ങൾ; വേണം കൈത്താങ്ങ്
Mail This Article
വയനാടൻ ചുരം കയറി വരുന്നവരെ സ്വാഗതം ചെയ്യുന്ന ലക്കിടിയിലെ ആ വലിയ കമാനത്തിലൂടെ ഇപ്പോൾ സഞ്ചാരികൾ അധികമെത്തുന്നില്ല. കൽപറ്റയ്ക്കടുത്തുള്ള ഒരു റിസോർട്ടിൽ മാത്രം കഴിഞ്ഞമാസം 45 ലക്ഷം രൂപയുടെ ബുക്കിങ്ങാണ് റദ്ദാക്കേണ്ടിവന്നത്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള അവധിദിവസങ്ങളിൽ സഞ്ചാരികളെ പ്രതീക്ഷിച്ചിരുന്ന ടൂറിസം മേഖലയിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടാക്കിയത് ഇരട്ടി ആഘാതം. പ്രളയവും കോവിഡുമുണ്ടാക്കിയ പ്രതിസന്ധി മറികടന്ന് പതിയെ പച്ചപിടിച്ചു വന്നപ്പോഴേക്കും വന്യജീവിശല്യം വെല്ലുവിളിയായി. നാട്ടിൽ കടുവയോ ആനയോ ഇറങ്ങുമ്പോഴെല്ലാം ടൂറിസം കേന്ദ്രങ്ങൾക്കു പൂട്ടുവീഴുമെന്ന സ്ഥിതി. അതിതീവ്രമഴയും മറ്റു പ്രകൃതിക്ഷോഭങ്ങളുമുണ്ടാക്കുന്ന തിരിച്ചടി വേറെ. ടൂറിസം വ്യവസായം പഴയ നിലയിലാക്കാൻ മറ്റു സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചു പ്രചാരണം നടത്തുമെന്ന സർക്കാർ തീരുമാനം നടപ്പാക്കാൻ ഇനിയും വൈകരുത്.