ഒരു വർഷം മുൻപ് വെറും 435 രൂപയായിരുന്ന കൊച്ചിൻ ഷിപ്‍യാഡിന്റെ ഓഹരി വില, 2024 ജൂലൈ 8ന് സർവകാല റെക്കോർഡായ 2979.45 രൂപയിൽ എത്തിയിരുന്നു. ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത് 1800 രൂപ നിലവാരത്തിൽ. ഒരു വർഷം മുൻപ് 11,000 കോടി രൂപയ്ക്കടുത്തായിരുന്ന വിപണിമൂല്യം (മാർക്കറ്റ് കാപ്പിറ്റലൈസേഷൻ) ജൂലൈ എട്ടിന് കുതിച്ചുകയറിയത് 78,350 കോടി രൂപയിലേക്കും. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കേരളം ആസ്ഥാനമായ ഏറ്റവും വലിയ കമ്പനിയെന്ന നേട്ടമാണ് അന്ന് മുത്തൂറ്റ് ഫിനാൻസിനെ പിന്തള്ളി കൊച്ചി കപ്പൽശാല സ്വന്തമാക്കിയത്. പക്ഷേ, നിലവിൽ വിപണിമൂല്യമുള്ളതാകട്ടെ 48,000 കോടി രൂപ നിലവാരത്തിൽ. സ്ഥാനം കല്യാൺ ജ്വല്ലേഴ്സിനും ഫാക്ടിനും പിന്നിലായി നാലാമതും. കഴിഞ്ഞ 5 വർഷത്തിനിടെ 900 ശതമാനത്തിന് മുകളിലും ഒരുവർഷത്തിനിടെ 200 ശതമാനത്തിന് മുകളിലും നേട്ടം (റിട്ടേൺ) നിക്ഷേപകർക്ക് സമ്മാനിച്ച കൊച്ചിൻ ഷിപ്‍യാഡ് ഓഹരികൾക്ക് ഇപ്പോൾ എന്തുപറ്റി? കഴിഞ്ഞ ഒരുമാസത്തിനിടെ ഓഹരി വില താഴേക്കുപോയത് 22 ശതമാനമാണ്. ഈ മിനിരത്ന കമ്പനിയുടെ ഓഹരി വിലയിലെ ഇടിവ് താൽകാലികമാണോ? അതോ, കാത്തിരിക്കുന്നത് കൂടുതൽ ഇടിവോ?

loading
English Summary:

From Soaring Highs to Recent Dips: What Happened to Cochin Shipyard Stock?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com