രാസവളവും കീടനാശിനിയും ഇല്ലാത്ത കൃഷിയോ? ശ്രീലങ്കയാക്കരുത് ഇന്ത്യയെ! ചൗഹാനേ, ഇരിക്കുന്ന കൊമ്പ് മുറിക്കരുതേ...
Mail This Article
എഴുപതുകളിലും എൺപതുകളിലും കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിച്ചവരുടെ ഓർമകളിൽ സസ്യഎണ്ണയിൽ പാകംചെയ്ത ചൂടൻ ഗോതമ്പ് ഉപ്പുമാവിന്റെ മണവും രുചിയുമുണ്ട്. അതിനു മുൻപ് പഠിച്ച കുറേപ്പേർക്കെങ്കിലും അമേരിക്കൻ പാൽപ്പൊടിയുടെ രുചിയറിയാം. എൺപതുകളുടെ മധ്യത്തോടെ ഉച്ചക്കഞ്ഞിയായി, സ്കൂളിൽ കഞ്ഞിപ്പുരകളായി. പിന്നെ എല്ലാവർക്കും ചോറായി. രണ്ടുകൂട്ടം കൂട്ടാനും പിന്നെ മുട്ടയും പാലും വന്നു. അരനൂറ്റാണ്ടിനിടെ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ സൗജന്യ ഉച്ചഭക്ഷണ മെനുവിൽ വന്ന ഈ മാറ്റം നമ്മുടെ രാജ്യത്തിന്റെ ഭക്ഷ്യസ്വയംപര്യാപ്തതയുടെ ചരിത്രം കൂടിയാണ്. അതിന് ഭരണാധികാരികളുടെ ദീർഘവീക്ഷണത്തിന്റെയും ശാസ്ത്രജ്ഞരുടെയും കോടിക്കണക്കിനു കർഷകരുടെയും കഠിനാധ്വാനത്തിന്റെയും അനേകം ഉപാധ്യായങ്ങളുണ്ട്. ഇന്ന് ‘തിന്ന് തൊണ്ണയിൽ (തൊണ്ട കുത്തു’ന്ന സ്ഥിതിയിലെത്തി നമ്മൾ. 142 കോടി ജനങ്ങളിൽ 3.44– 4.69 കോടിപ്പേർ അതീവ ദരിദ്രരാണെങ്കിലും കോടിക്കണക്കിനാളുകൾ കരകയറി. ആ വിചാരം ഭരണാധികാരികളുടെ കാഴ്ചപ്പാടിലും പ്രതിഫലിക്കുന്നതാകാം ‘വിട്ട കളി’ക്കുള്ള ആത്മവിശ്വാസം നൽകുന്നത്. പക്ഷേ, ഒരു രാജ്യത്തിന്റെ കാര്യത്തിൽ അങ്ങനെ ചെയ്യാമോ? അത്യുൽപാദന ശേഷിയുള്ള വിത്തുകളും രാസവളവും കീടനാശിനികളും ഉപയോഗിച്ചുള്ള ഇപ്പോഴത്തെ കൃഷിരീതി ഉപേക്ഷിച്ച് നാചുറൽ ഫാമിങ്