സൈന്യത്തിന്റെ വഴി മാറ്റിയ ‘സോളർ സെല്ലുകൾ’; പൊട്ടിത്തെറിക്കാനും തയാറായ മനുഷ്യർ; ആ പേജറുകൾക്കു പിന്നിൽ ഇസ്രയേലോ? ഇനി പേടിക്കണം എഐ സ്ഫോടനം!
Mail This Article
ലബനനിലും സിറിയയിലും ഹിസ്ബുല്ല പ്രവർത്തകർ ഉപയോഗിച്ചിരുന്ന പേജറുകൾ പൊട്ടിത്തെറിച്ച് മരണം സംഭവിച്ചതിനു പിന്നിൽ ഇസ്രയേൽ ആണെന്നാണു ഹിസ്ബുല്ലയുടെ ആരോപണം. ഹിസ്ബുല്ല പ്രവർത്തകർ മൊബൈൽ ഫോണിലൂടെ ആശയവിനിമയം നടത്തുമ്പോൾ ഇസ്രയേലിന്റെ നിരീക്ഷണത്തിൽപെടുന്നെന്ന ആശങ്ക മൂലമാണ് സാങ്കേതികമായി പഴയതായ പേജറുകൾ നൽകിയത്. ഈ പേജറുകൾ അവരുടെ കൈകളിലെത്തുംമുൻപ് ആരോ അവയിൽ സ്ഫോടകവസ്തുക്കൾ നിറച്ചിരുന്നതായാണു കരുതുന്നത്. തയ്‌വാനിൽ നിർമിച്ച പേജറുകളിൽ അവിടെവച്ചുതന്നെയോ ലബനനിലേക്കു കൊണ്ടുവരുന്നതിനിടെ എവിടെയോ വച്ചോ ഇസ്രയേൽ ഏജന്റുമാർ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചെന്നു കരുതുന്നു. ഏതായാലും ഭീകരവാദവും സാങ്കേതികവിദ്യയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിലേക്ക് സംഭവം വിരൽചൂണ്ടുന്നു. സാങ്കേതികവിദ്യ മാറുന്നതനുസരിച്ച് ഭീകരരും ഭീകരവേട്ടക്കാരും അവരുടെ സാങ്കേതികവിദ്യ മാറ്റാറുണ്ട്. സാങ്കേതികവിദ്യാമാറ്റത്തിന് അനുസരിച്ചു ശൈലി മാറ്റാനാകാത്ത സംഘങ്ങൾ പരാജയപ്പെടാറുമുണ്ട്. ദക്ഷിണേഷ്യയിൽ ഇതു നേരത്തേ വ്യക്തമായതാണ്. 1990കളുടെ തുടക്കം വരെ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് ആയിരുന്നു കശ്മീരിൽ പ്രവർത്തിച്ചിരുന്ന പ്രധാന സംഘം. മിക്കവരും ഇന്ത്യൻ നിയന്ത്രണത്തിലുള്ള പ്രദേശത്തുനിന്നുള്ള വിഘടനവാദികൾ. പാക്കിസ്ഥാനിൽനിന്നോ മറ്റു സ്രോതസ്സുകളിൽനിന്നോ ലഭിച്ച വെറും റൈഫിളും ഗ്രനേഡും