ആരാകും ലങ്കാനായകൻ? ഫലം കാത്ത് ഇന്ത്യയും; പ്രക്ഷോഭ ചൂടിറങ്ങിയ ശ്രീലങ്കയിൽ ഇനി തിരഞ്ഞെടുപ്പു കാലം
Mail This Article
ദശകങ്ങൾ നീണ്ട രക്തരൂഷിതമായ വംശീയകലാപവും അതിന്റെ അനുരണനങ്ങളും ഉണ്ടാക്കിയ സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ പ്രതിസന്ധികൾക്കു ശേഷം ശ്രീലങ്കൻ ജനത നാളെ അനിതരസാധാരണമായ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. പ്രകടമായ തരംഗമോ വ്യക്തമായ ധ്രുവീകരണമോ ഇല്ലാത്തതുകൊണ്ടുതന്നെ, ഈ തിരഞ്ഞെടുപ്പിൽ നിർണായകമാകുന്നത് ആരും പ്രതീക്ഷിക്കാത്ത ചില അടിയൊഴുക്കുകളായേക്കും. ഗോട്ടബയ രാജപക്സെ സർക്കാരിനെതിരെ നടന്ന 2022ലെ ജനകീയപ്രക്ഷോഭത്തിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. സാമ്പത്തികപ്രതിസന്ധിയും പട്ടിണിയും തൊഴിലില്ലായ്മയും വിലക്കയറ്റവും അഴിമതിയും സ്വജനപക്ഷപാതവും അധികാരദുർവിനിയോഗവും മനുഷ്യാവകാശലംഘനങ്ങളും എല്ലാ പരിധിയും കടന്നപ്പോഴായിരുന്നു സാധാരണ മനുഷ്യർ തെരുവിലിറങ്ങി പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും ഓഫിസുകൾ കയ്യേറിയത്. ഈ ജനകീയകലാപത്തിനു ശേഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം ശ്രീലങ്ക എന്ന ദ്വീപുരാഷ്ട്രത്തിന്റെ