ജാമ്യം ലഭിച്ചതിനു തൊട്ടുപിന്നാലെ ഡൽഹി മുഖ്യമന്ത്രി പദം രാജിവച്ച അരവിന്ദ് കേജ്‍രിവാളിന്റെ നീക്കം ഞെട്ടിപ്പിക്കുന്നതായിരുന്നു. യഥാർഥത്തിൽ ഡൽഹിയിൽ എഎപിയുടെ നിലനിൽപിന്മേൽ പ്രതിസന്ധിയുടെ നിഴൽ വീണിട്ടുണ്ടോ? ഇതിനെ മറികടക്കാൻ ഒരൊറ്റ രാജികൊണ്ട് സാധിക്കുമോ?
പ്രതിപക്ഷ മുന്നണി ഒരു കേന്ദ്ര നേതാവിനെ തിരയുന്നത് തുടരുമ്പോൾ, അവിടെ പ്രധാന താരമായി മാറാൻ കേജ്രിവാളിനാകുമോ? ഈ അറ്റകൈ രാജി പ്രയോഗം പാളിയാൽ എഎപിയുടെ ഭാവി എന്താകും?
വിശകലനം ചെയ്യുകയാണ് ‘ഐപാക്’ സ്ട്രാറ്റജി ആൻഡ് റിസർച് ദേശീയ വിഭാഗം മുൻ തലവനും രാഷ്ട്രീയ വിശകലന വിദഗ്ധനുമായ ടി.ഡി. സുബ്രഹ്മണ്യൻ.
2022ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി നേതാവ് അരവിന്ദ് കേജ്‍രിവാളിന്റെ റാലി (File Photo by PTI)
Mail This Article
×
ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്‍രിവാൾ അപ്രതീക്ഷിതമായി മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുമ്പോൾ അത് കൃത്യമായി കണക്കുകൂട്ടിയുള്ള തന്ത്രമായി കണക്കാക്കാതിരിക്കാനാകില്ല. രാജ്യതലസ്ഥാനമായ ഡൽഹിയിലും പഞ്ചാബിലും നടത്തിയ പോരാട്ടങ്ങളിലെ മികവിന് പേരുകേട്ട കേജ്‍രിവാൾ തന്റെ രാജിയിലൂടെയും ഇന്ത്യൻ രാഷ്ട്രീയമണ്ഡലത്തെ ഇളക്കി മറിക്കുകയാണ്. മാസങ്ങൾ നീണ്ട ജയിൽവാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ കേജ്‍രിവാളിന്റെ നീക്കത്തെ വളരെ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു.
ആദ്യകാല പ്രതാപത്തിന്റെ തിളക്കത്തിലല്ല ഡൽഹിയിൽ ഇപ്പോൾ എഎപി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എഎപിയുടെ രാഷ്ട്രീയ ഗുണങ്ങളിൽ കാര്യമായ ഇടിവുണ്ടായി. ഇതിൽ പ്രധാനം രാഷ്ട്രീയ നേതൃത്വത്തെ വിടാതെ പിന്തുടരുന്ന വിവാദങ്ങളാണ്. അഴിമതിക്കെതിരെ രൂപപ്പെട്ട പാർട്ടിക്ക് പൊതുജനപിന്തുണ കുറയുന്നു. അഴിമതി ആരോപണങ്ങളോടും മുൻനിര നേതാക്കളുടെ ജയിൽവാസത്തോടും പൊതുജനങ്ങൾക്കിടയിൽ സമ്മിശ്രപ്രതികരണമുയരുമ്പോൾ കേജ്‍രിവാളിന്റെ രാജിപ്രഖ്യാപനമുയർത്തുന്ന ഒരു ചോദ്യമുണ്ട്. പാർട്ടിയുടെ അടിത്തറ വീണ്ടെടുക്കാൻ കേജ്‌രിവാൾ നടത്തുന്ന അറ്റകൈ പ്രയോഗമാണോ ഇതെന്നതാണ് ആ ചോദ്യം.
English Summary:
Kejriwal's Resignation: Masterstroke or Political Suicide for AAP?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.