‘ഇൻഷുറൻസ് തട്ടാൻ കൊന്നതാണെന്ന് പറഞ്ഞു! ഇതിനിടെ ബിസിനസും തകർന്നു; വലിയ മനസ്സിന്റെ ഉടമ’
Mail This Article
‘നീ അവനെ എവിടെയോ കൊണ്ടുപോയി കൊന്നതല്ലേ? എന്നിട്ട് ചാനലുകളുടെ മുന്നിൽ നാടകം കളിക്കുകയാണ്’– ഏതോ അജ്ഞാതൻ മൊബൈലിൽ അയച്ച ഈ മെസേജ് വായിച്ച് താൻ രാത്രിയിൽ ഏറെ കരഞ്ഞിട്ടുണ്ടെന്ന് ഷിരൂരിൽ അർജുൻ അപകടത്തിൽപ്പെട്ട ലോറിയുടെ ഉടമ മനാഫ് ഓർക്കുന്നു. ഷിരൂരിലെ കുന്നിൽ മഴയും തണുപ്പും സഹിച്ച് കഷ്ടപ്പെടുമ്പോഴും പലരും തന്നെ കുറിച്ച് മോശം പറയുന്നതു കേൾക്കുന്നുണ്ടായിരുന്നു. ഇപ്പോൾ എന്റെ പരിശ്രമം ആളുകൾ തിരിച്ചറിഞ്ഞതിൽ സമാധാനമുണ്ട് – മനാഫ് പറയുന്നു. ഗംഗാവാലി പുഴയുടെ ആഴങ്ങളിൽ നിന്ന് അർജുന്റെ ജീവനറ്റ ശരീരം പുറത്തെടുക്കുമ്പോൾ എല്ലാവരും അന്വേഷിച്ചത് ഒന്നാണ്. മനാഫ് എവിടെ ? അപകട ദിവസം മുതൽ ഗംഗാവാലിയുടെ തീരത്ത് അർജുനെ തേടി മനാഫുണ്ടായിരുന്നു. തകർന്ന് ചെളിയിൽ പുതഞ്ഞ ലോറിയിൽ നിന്ന് അർജുന്റെ മൃതദേഹം പുറത്തെത്തുമ്പോൾ മനാഫ് വിതുമ്പിക്കരഞ്ഞു. ഗംഗാവാലിയുടെ കുത്തൊഴുക്ക് ഒഴിഞ്ഞു, പകരം കണ്ണീർപ്പെരുമഴ പെയ്തു തുടങ്ങി. എന്നിട്ടും മനാഫ് ഇപ്പോഴും വിവാദങ്ങളുടെ പെരുമഴയത്തു നിൽക്കുകയാണ്. അതേസമയം മനാഫിനെയും അർജുനായി ഒരുമിച്ച സുമനസ്സുകളെയും