‘അർജുനെ നമുക്ക് രക്ഷിക്കാൻ പറ്റുമായിരുന്നോ; കാബിനിലെ ഓക്സിജൻ തുണച്ചില്ലേ?’: ആ മരണം ഡീകോഡ് ചെയ്യുമ്പോൾ...
Mail This Article
പുഴയുടെ അടിത്തട്ടിലെ തണുപ്പിൽനിന്ന് അസ്ഥികൂടം പോലെയായ ലോറിയും മൃതദേഹത്തിന്റെ ഭാഗങ്ങളും 72–ാം ദിവസം പൊക്കിയെടുത്തപ്പോഴും ആ ചോദ്യം പലരുടെയും നെഞ്ചുലച്ചു: ‘അർജുനെ നമുക്ക് രക്ഷിക്കാൻ പറ്റുമായിരുന്നോ?’. മലയാളികളാകെ പ്രാർഥനയോടെ ഒത്തൊരുമിച്ചുനിന്ന രക്ഷാദൗത്യം, പ്രതിസന്ധികളെ മറികടന്ന് അവസാന ഘട്ടത്തിലാണ്. അർജുന്റേതെന്ന് ഏറക്കുറെ ഉറപ്പായ മൃതദേഹമാണു ഷിരൂരിലെ ഗംഗാവലി പുഴയിൽനിന്ന് കിട്ടിയത്. എപ്പോഴാണ്, എങ്ങനെയാണ് അർജുൻ മരിച്ചത്? അപകട സമയത്തുതന്നെ രക്ഷാപ്രവർത്തനം നടത്തിയിരുന്നെങ്കിൽ അർജുനെ രക്ഷിക്കാൻ സാധിക്കുമായിരുന്നോ? ഡിഎൻഎ– പോസ്റ്റ്മോർട്ടം നടപടികളിൽനിന്ന് എന്തെല്ലാം വിവരങ്ങൾ ലഭിക്കും? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയുകയാണു മുൻ പൊലീസ് സർജൻ ഡോ.പി.ബി.ഗുജറാൾ. പ്രമാദമായ കൊലക്കേസുകളിലെ ഉൾപ്പെടെ പതിനാറായിരത്തിലേറെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്ത് മരണത്തിന്റെ ജാതകം കുറിച്ചയാൾ. അർജുനെന്ന കേരളത്തിന്റെ തീരാനഷ്ടത്തെ ‘മനോരമ ഓൺലൈൻ പ്രീമിയം’ വായനക്കാർക്കായി ഗുജറാൾ ഡീകോഡ് ചെയ്യുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...