ഇസ്രയേൽ– ഹിസ്ബുല്ല പോരാട്ടം അടുത്ത ഘട്ടത്തിലേക്കു കടക്കുമ്പോൾ രണ്ടു പേരുകളാണ് ശ്രദ്ധ നേടിയത്. കദർ (Qader Missile) എന്ന ബാലിസ്റ്റിക് മിസൈലും ഡേവിഡ്‌സ് സ്ലിങ് എന്ന എയർ ഡിഫൻസ് സിസ്റ്റവും. പേജർ സ്ഫോടനത്തിലൂടെ തങ്ങളുടെ നേതാക്കളെയും പ്രവർത്തകരെയും ആക്രമിച്ചതിനും വ്യോമാക്രമണത്തിനും പകരം വീട്ടാൻ ലബനനിലെ ഹിസ്ബുല്ല ഗ്രൂപ്പ് പ്രയോഗിച്ച ഇറാൻ നിർമിത ബാലിസ്റ്റിക് മിസൈലാണ് കദർ. ഇസ്രയേൽ ചാര സംഘടനയായ മൊസാദിന്റെ ടെൽ അവീവിലെ ആസ്ഥാനമായിരുന്നു ലക്ഷ്യം. ലബനൻ അതിർത്തിയിൽനിന്നു നൂറു കിലോമീറ്റർ ദൂരത്താണ് ടെൽ അവീവ്. എന്നാൽ ലക്ഷ്യമെത്തുന്നതിനു മുൻപ് ശക്തിയേറിയ ഈ ബാലിസ്റ്റിക് മിസൈലിനെ വീഴ്ത്തിയ ഇസ്രയേലിന്റെ അത്യാധുനിക മിസൈൽവേധ സംവിധാനമാണ് ‘ഡേവിഡ്‌സ് സ്ലിങ് ’. ഗാസയിൽനിന്നു ഹമാസ് അയയ്ക്കുന്ന ചെറിയ മിസൈലുകളെ നിർവീര്യമാക്കുന്ന അയൺ ഡോമിനേക്കാൾ പതിന്മടങ്ങ് ശക്തമാണ് ഡേവിഡ്‌സ് സ്ലിങ് എയർ ഡിഫൻസ് സിസ്റ്റം. 40 മുതൽ 300 കിലോമീറ്റവർ വരെ പരിധിയുള്ള മിസൈലുകൾ, ഡ്രോണുകൾ തുടങ്ങിയവയെ നിർവീര്യമാക്കാൻ കഴിയുന്ന ഈ സംവിധാനം ഇസ്രയേലും യുഎസും സംയുക്തമായി വികസിപ്പിച്ചതാണ്. ഇസ്രയേലിനു നേരെ ഹിസ്ബുല്ല പ്രയോഗിച്ച കദർ ബാലിസ്റ്റിക് മിസൈൽ 100 കിലോമീറ്ററിലേറെ പരിധിയുള്ളതാണ്. 300 കിലോമീറ്റർ വരെ പരിധിയുള്ള കദർ മിസൈലുകളുണ്ട്. ഹിസ്ബുല്ല ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചത് ഇസ്രയേലിലെ ജനങ്ങളെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. കാരണം ടെൽ അവീവ്

loading
English Summary:

Hezbollah's Qader Missile vs. Israel's David's Sling: Will the Conflict Reach New Heights?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com