ഒക്ടോബർ അഞ്ചിനു നിയമസഭയിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കേ ഹരിയാനയിൽ തെളിയുന്ന ചിത്രം, കാര്യങ്ങൾക്ക് ഒരു തെളിച്ചവുമില്ല എന്നതാണ്. രാഷ്ട്രീയമായി കണക്കുകൂട്ടലുകൾ ആകെ തകിടം മറിക്കുന്ന രീതിയിൽ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞിരിക്കുന്നു എന്നു പറയാവുന്ന അവസ്ഥയാണ് പ്രധാന കക്ഷികളായ ബിജെപിയിലും കോൺഗ്രസിലും. ഇരു പാർട്ടികളും വിചാരിച്ചതിലേറെ വിമതർ രംഗത്തു വന്നതും പുതിയ രാഷ്ട്രീയ മുന്നണികൾ രംഗത്ത് എത്തിയതുമാണ് ഈ സ്ഥിതി സംജാതമാക്കിയത്. എൻഡിഎ മുന്നണി ഇല്ലാതായത് ബിജെപിയുടെയും എഎപിയുമായി സഖ്യം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടത് കോൺഗ്രസിന്റെയും സാധ്യതകളെ എങ്ങനെ ബാധിക്കും എന്നതും പ്രവചനാതീതമായി തുടരുന്നു. ചരിത്രം പരിശോധിച്ചാൽ ത്രികോണ മത്സരമാണു ഹരിയാന നിയമസഭയിലേക്കു കൂടുതലും നടന്നിട്ടുള്ളത്. 2009 മുതലുള്ള തിരഞ്ഞെടുപ്പിൽ ഇത് ഏറ്റവും സഹായിച്ചതു ബിജെപിയെ ആണ്. കഴിഞ്ഞ രണ്ടു തവണയും ഭരണം നേടാൻ ഇതിലൂടെ ബിജെപിക്കു സാധിച്ചു. എന്നാൽ ഇത്തവണ കാര്യങ്ങൾ ബിജെപിക്ക് അത്ര സുഗമമാകണമെന്നില്ല. ഓം പ്രകാശ് ചൗട്ടാലയുടെ ഇന്ത്യൻ നാഷനൽ ലോക്ദൾ (ഐഎൻഎൽഡി) മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിയുമായി (ബിഎസ്പി) ചേർന്നുള്ള സഖ്യം, ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനതാ പാർട്ടിയും (ജെജെപി) ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടിയുമായുള്ള (എഎസ്പി) സഖ്യം എന്നിവയ്ക്കു പുറമേ ആം ആദ്മി പാർട്ടിയും (എഎപി) ഭൂരിപക്ഷം സീറ്റുകളിലും മത്സരത്തിനുണ്ട്. ഇതും ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും സാധ്യതകളെ എങ്ങനെയായിരിക്കും ബാധിക്കുക എന്നത് ഇനിയും വ്യക്തമാകേണ്ടിയിരിക്കുന്നു.

loading
English Summary:

Haryana Elections 2024: Rebel Wave Threatens BJP & Congress as 1031 Candidates Battle for Power

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com