റഷ്യ– യുക്രെയ്ൻ യുദ്ധം തുടങ്ങി രണ്ടു വർഷം കഴിഞ്ഞിരിക്കുന്നു. ഇരു രാജ്യങ്ങളും യുദ്ധം നിർത്താൻ തയാറല്ല. യുദ്ധത്തിന്റെ ഗുണഭോക്താക്കളായിരിക്കുന്ന രാജ്യങ്ങൾക്കാകട്ടെ ഇടപെട്ട് യുദ്ധം നിർത്തിക്കാനും ഒരു താൽപര്യവും ഇല്ല. ഇത്രയേറെ മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടിട്ടും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടും ലോകം എന്തുകൊണ്ടാകും യുദ്ധത്തിന്റെ കെടുതികൾക്കു നേരെ കണ്ണടയ്ക്കുന്നത്? അതൊരു പണമൊഴുകുന്ന ബിസിനസ് ആയതു കൊണ്ടാണ് എന്ന അഭിപ്രായങ്ങളും പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. മാനവരാശിക്ക് അതിരുകളില്ലാത്ത ദുരിതങ്ങൾ നൽകുന്ന യുദ്ധങ്ങൾ പണക്കൊതിയുടെ ബിസിനസ് ആണെന്ന് പറയാനാകുമോ? മനുഷ്യാവകാശം, ജനാധിപത്യം, സ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങളുടെ മറപിടിച്ചാണ് അമേരിക്ക പല യുദ്ധങ്ങൾക്കും തുടക്കമിട്ടത്. ഇക്കാര്യം ലോകത്തെ ബോധ്യപ്പെടുത്താൻ പലപ്പോഴും സാധിച്ചിട്ടുമുണ്ട് (പ്രതിഷേധങ്ങളെ മറക്കുന്നില്ല). ഇതോടൊപ്പംതന്നെ സ്വന്തം ‘ബിസിനസ്’ വളർത്താനും മേൽപ്പറഞ്ഞ മൂന്ന് കാര്യങ്ങളും അമേരിക്ക ഇപ്പോഴും പ്രയോജനപ്പെടുത്താറുണ്ടെന്നതാണ് യാഥാർഥ്യം.

loading
English Summary:

How the US Controls the Global Arms Trade and Utilizes War as a Tool for National Development?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com