കഴിഞ്ഞ നാല്‌ ദശാബ്ദങ്ങളിലായി ചൈന കൈവരിച്ച അദ്ഭുതപൂര്‍വമായ സാമ്പത്തിക വളര്‍ച്ചയെ ബാക്കി ലോക രാഷ്ട്രങ്ങള്‍ വിസ്മയത്തോടെയും തെല്ല്‌ അസൂയയോടെയുമാണ്‌ കണ്ടുവരുന്നത്‌. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ കോടിക്കണക്കിന്‌ മനുഷ്യരെ ദാരിദ്ര്യത്തില്‍നിന്ന് മോചിപ്പിച്ച് അവരെ അഭിവൃദ്ധിയുടെ പാതയിലേക്ക്‌ നയിക്കുക എന്നത്‌ ചെറിയ കാര്യമല്ല. എന്നാല്‍ സാമ്പത്തിക വളര്‍ച്ചയോടൊപ്പംതന്നെ ചൈനയുടെ സൈനിക ശക്തിയും ആനുപാതികമായി വര്‍ധിച്ചു എന്നത്‌ നിഷേധിക്കുവാനാകാത്ത വസ്തുതയാണ്‌. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ചൈന കൂടുതല്‍ പ്രാധാന്യം കൈവരിച്ചതിനോടൊപ്പം തന്നെ പല വിഷയങ്ങളിലും അവരുടെ നിലപാടുകളും നടപടികളും ഇന്ത്യ ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലും ആശങ്കയും ഉണര്‍ത്തി. ഇതിന്റെ പരിണാമമാണ്‌ യുഎസ്, ഓസ്ട്രേലിയ, ജപ്പാന്‍, ഇന്ത്യ എന്നീ രാഷ്ട്രങ്ങള്‍ കൂടിയുണ്ടാക്കിയ ‘ക്വാഡ്’ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ‘ക്വാഡിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ്‌’ (Quadilateral Security Dialogue) എന്ന അനൗപചാരിക കൂട്ടായ്മ. 2007ല്‍ അന്നത്തെ യുഎസ് വൈസ്‌ പ്രസിഡന്റ് ഡിക്ക്‌ ചീനി, ജപ്പാന്‍ പ്രധാന മന്ത്രി ഷിന്‍സോ അബെ, ഓസ്‌ട്രേലിയയുടെ പ്രധാന മന്ത്രി ജോണ്‍ ഹൊവാര്‍ഡ്‌, ഇന്ത്യയുടെ പ്രധാന മന്ത്രി മന്‍മോഹന്‍ സിങ് എന്നിവരുടെ ആശീർവാദത്തോടെയാണ്‌ ക്വാഡിന്‌ തുടക്കം കുറിച്ചത്‌. ഇതിന്റെ പിന്നിലുള്ള ആശയം അബെയുടേതായിരുന്നു. ചൈനയ്ക്ക്‌ ചുറ്റുമുള്ള, എന്നാല്‍

loading
English Summary:

Decoding the Quad: What This US-Led Alliance Means for Asia's Future

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com