എളുപ്പത്തിലൊരു തോൽവി – വായിക്കാം ‘ഇന്ത്യാ ഫയൽ’

Mail This Article
ഹരിയാനയിലെ ബിജെപിയുടെ ജയമല്ല, കോൺഗ്രസിന്റെ പരാജയമാണ് ചർച്ച. സ്വാഭാവികം. വോട്ടെണ്ണൽ ഏതാണ്ട് അവസാനിച്ചശേഷവും ഭൂപീന്ദർ സിങ് ഹൂഡ ഡൽഹിയിലെ നേതാക്കളോടു പറഞ്ഞത്രേ: ‘നമ്മൾ ജയിക്കും’. ആത്മവിശ്വാസമാണ് രാഷ്ട്രീയക്കാരുടെ ജീവവായു. എങ്കിലും, ഹൂഡ പ്രത്യേകമായൊരു കൂപ്പുകൈ അർഹിക്കുന്നു; ഏതു സാഹചര്യത്തെയും പ്രതികൂലമാക്കാനുള്ള ശേഷി ഇനിയും കൈവിടാത്തതിനു കോൺഗ്രസും. 2019ലേതിൽനിന്നു കോൺഗ്രസിന് ആറു സീറ്റ് കൂടി; ബിജെപിക്ക് എട്ടും. മൊത്തം വോട്ടിൽ രണ്ടു പാർട്ടികളും തമ്മിലുള്ള വ്യത്യാസം ഒരു ശതമാനത്തിൽ താഴെയാണ്. അതിൽ വ്യക്തമാകുന്നത്: നാലു മാസം മുൻപത്തെ ലോക്സഭാ ഫലത്തിൽ പ്രതിഫലിച്ച മാറ്റത്തിന്റെ കാറ്റ് കോൺഗ്രസിനെ ഒരു പരിധിവരെ മാത്രമേ സഹായിച്ചുള്ളൂ; ആ കാറ്റിന്റെ ഗതി നിയന്ത്രണവിധേയമാക്കാൻ ബിജെപിക്കു സാധിച്ചു. കോൺഗ്രസ് ഭൂരിപക്ഷം നേടുമെന്നു പലരും ഉറപ്പിച്ചു പറഞ്ഞതിനു പല കാരണങ്ങളുണ്ടായിരുന്നു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു