താൻ ശ്രദ്ധയോടെ ചെയ്ത കാര്യം ശരിയെന്നുറപ്പാക്കാൻ മഹാൻമാരായ പ്രതിഭകൾക്ക് മറ്റാരുടെയും അംഗീകാരം ആവശ്യമില്ല. ‘അത് ശരിയാണെന്ന് എനിക്കുറപ്പുണ്ട്. എനിക്ക് എന്നിൽ അത്രമാത്രം വിശ്വാസമുണ്ട്’ എന്നാണ് അവരുടെ ഉറച്ച നിലപാട്. പക്ഷേ നാം നിത്യജീവിതത്തിൽ കണ്ടുമുട്ടുന്നവരുടെ രീതികൾ ഇതിൽനിന്ന് എത്രയോ വ്യത്യസ്തമാണ്.
അതിസങ്കീർണമായ വിഷയത്തിലെ സ്വന്തം കണക്കുകൂട്ടൽ പിഴയ്ക്കില്ലെന്ന് പാറപോലെ ഉറച്ച വിശ്വാസം എത്ര വിസ്മയകരം! – ‘ഉൾക്കാഴ്ച’ കോളത്തിൽ ബി.എസ്.വാരിയർ എഴുതുന്നു.
(Representative image by: istock/ triloks)
Mail This Article
×
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ (1864-1914) മലയാളസാഹിത്യത്തിലെ അനന്യവിസ്മയമാണ്. ഒന്നേകാൽ ലക്ഷത്തിലേറെ ശ്ലോകങ്ങളുള്ള വ്യാസഭാരതം കേവലം 874 ദിവസംകൊണ്ട് പദ്യരൂപത്തിൽ മലയാളത്തിലേക്കു വിവർത്തനം ചെയ്തു. തീർന്നില്ല, അദ്ദേഹത്തിന്റെ വിവർത്തനത്തിൽ പിഴവുണ്ടെന്ന് മാവേലിക്കരത്തമ്പുരാനും ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാരും ആരോപണമുന്നയിച്ചു. കുഞ്ഞിക്കുട്ടൻ തമ്പുരാൻ പദ്യരൂപത്തിൽ മറുപടിയെഴുതി,
ഇത്ര ബൃഹത്തായ രചനയിൽ തനിക്ക് ഒരു പിശകു പോലും വരില്ലെന്നും, വല്ലതും കണ്ടെങ്കിൽ അത് അച്ചടിത്തെറ്റാണെന്നും പറയുന്നയാളുടെ ആത്മവിശ്വാസം ആരെയാണ് അദ്ഭുതപ്പെടുത്താത്തത്? 101 ശ്ലോകങ്ങളും ഗദ്യത്തിലുള്ള സംഭാഷണവും ഉൾപ്പെടുന്ന നാടകം അഞ്ചു മണിക്കൂറിലെഴുതിയും മറ്റും അതിവേഗരചനയിൽ പ്രതിഭ തെളിയിച്ച അദ്ദേഹത്തിനു ‘സരസദ്രുതകവികിരീടമണി’ എന്ന പേരും ലഭിച്ചു...
English Summary:
The Power of Belief: How to Conquer Fear and Achieve Greatness
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.