അവൾ നൽകിയത് സയനൈഡ്; ഭൂമിക്കടിയിൽ നരകയാതന; യുവതിയെ ചുട്ടെരിച്ചത് ജീവനോടെ; വെടിക്കെട്ട് കാഴ്ചക്കാർ വേലിക്ക് പുറത്ത്!
Mail This Article
ജർമനിയിലേക്ക് കുടിയേറാനും മികച്ച തൊഴിലും വരുമാനവും നേടാനും വീട്ടുകാരെ അവിടേക്കു കൊണ്ടുപോകാനുമെല്ലാമുള്ള പദ്ധതികൾ എന്തെല്ലാമാണ്? ഈ ചോദ്യത്തിനുള്ള ഉത്തരം പോയ വാരം മനോരമ ഓൺലൈൻ പ്രീമിയം സന്ദർശിച്ച എല്ലാ വായനക്കാർക്കും നിസ്സംശയം പറയാൻ സാധിക്കും. ഇതുമാത്രമല്ല, കുഴഞ്ഞുവീണു മരിച്ചതെന്നു കരുതി എഴുതിത്തള്ളിയ തായ്‌ലൻഡിലെ മരണങ്ങൾ വർഷങ്ങൾക്കിപ്പുറം സയനൈഡ് കൊലപാതകങ്ങളായി മാറിയതെങ്ങനെയാണ്? വായുവില്ലാതെ, വെളിച്ചം കിട്ടാതെ നരകജീവിതം സമ്മാനിക്കുന്ന ലബനനിലെ തുരങ്കങ്ങൾ എങ്ങനെയാണ് ഇസ്രയേലിന്റെയും പേടിസ്വപ്നമാകുന്നത്? ഇന്ത്യയിൽ സതി സമ്പ്രദായം നിരോധിച്ച് വർഷങ്ങൾക്ക് ശേഷവും എങ്ങനെയാണ് രാജസ്ഥാനിൽ ആ ദുരാചാരം ആഘോഷത്തോടെ നടപ്പിലായത്? പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിന് പിന്നാലെ കേന്ദ്രസർക്കാർ നിയമിച്ച കമ്മിഷന്റെ ശുപാർശകൾ എന്തുകൊണ്ടാണ് വിവാദമായത്? തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങൾക്കുള്ള ഉത്തരവും അവർക്ക് സുപരിചതമാണ്. ഇവയിൽ നിന്ന് ‘ടോപ് 5’ പൊസിഷനുകൾ സ്വന്തമാക്കിയ ചോദ്യങ്ങളും അവയുടെ വിശദമായ ഉത്തരങ്ങളും ഒരിക്കൽകൂടി അറിയാൻ അവസരമൊരുക്കുകയാണിവിടെ...