ഇറാനെ ഇസ്രയേൽ ആക്രമിച്ചതിനു തൊട്ടുപിന്നാലെ ദോഹയിൽ വെടിനിർത്തൽ ചർച്ച നടക്കാനിരിക്കുകയാണ്. എന്നാൽ നെതന്യാഹുവിന് യുദ്ധവുമായി മുന്നോട്ടു പോയേ പറ്റൂ, അതിനു സ്വന്തം രാജ്യത്തിനകത്തുതന്നെയുള്ള ചില കാരണങ്ങളുണ്ട്.
യുഎസിന്റെ മധ്യസ്ഥതയിൽ ചേരുന്ന ചർച്ചയിൽ വെടിനിർത്തൽ എത്രത്തോളം സാധ്യമാണ്? ഗാസയിലെ ഹമാസ് ഭരണം അവസാനിപ്പിക്കേണ്ടി വരുമോ?
ബന്ദികളെ മോചിപ്പിക്കാനായുള്ള പുതിയ കരാർ നിർദേശം എന്താണ്, ഇത് എത്രമാത്രം പ്രായോഗികമാണ്? വിശദമായി പരിശോധിക്കാം.
ടെഹ്റാനിലെ തെരുവുകളിലൊന്നിൽ വരച്ചിരിക്കുന്ന ചുമർചിത്രത്തിനു സമീപത്തുകൂടി കടന്നു പോകുന്നയാൾ. ഒക്ടോബർ 26നു പുലർച്ചെ ടെഹ്റാനു നേരെ ഇസ്രയേലിന്റെ ആക്രമണമുണ്ടായെങ്കിലും ജനജീവിതത്തെ ബാധിച്ചില്ല. ഒക്ടോബർ 27നാണ് ഇസ്രയേൽ–ഹമാസ് വെടിനിർത്തൽ ചർച്ച ദോഹയിൽ നടക്കുന്നത് (Photo by ATTA KENARE / AFP)
Mail This Article
×
ഇസ്രയേൽ വെടിനിർത്തലിനു തയാറാകുമോ? ഗാസയിൽ തടവിൽ കഴിയുന്ന ബന്ദികളുടെ മോചനം സാധ്യമാകുമോ? ഇറാനു മേൽ ഇസ്രയേൽ മിസൈലുകളുടെ തീമഴ പെയ്യിച്ചതിനു ശേഷം ഇത്തരം ചോദ്യങ്ങൾക്ക് എത്രമാത്രം പ്രസക്തിയുണ്ട് എന്ന ചോദ്യം സ്വാഭാവികം. എന്നാല്‍ ഒക്ടോബർ 26ന് പുലർച്ചെ ഇറാനു നേരെ നടത്തിയ മിസൈല്‍ ആക്രമണം വെടിനിർത്തൽ ചർച്ചകളെ ബാധിക്കില്ലെന്നാണ് ഇരുവിഭാഗവും ഒപ്പം യുഎസും ദോഹയും നൽകുന്ന സൂചനകൾ. ദോഹയിൽ ഒക്ടോബർ 27നാണ് വെടിനിർത്തൽ സംബന്ധിച്ച ചർച്ച നടക്കുന്നത്. അതിനു തൊട്ടുതലേന്നുതന്നെ ഇസ്രയേൽ ഇറാനെ ആക്രമിച്ചിരിക്കുന്നു.
ഇറാൻ തിരിച്ചടിച്ചാൽ വെറുതെയിരിക്കില്ലെന്നും ഇസ്രയേൽ ഡിഫൻസ് ഫോഴ്സസ് (ഐഡിഎഫ്) വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇസ്രയേലിന് ‘അര്‍ഹിക്കുന്ന’ തിരിച്ചടി നൽകുമെന്നാണ് ഇറാന്റെ വാർത്താ ഏജന്‍സി വ്യക്തമാക്കിയത്. ഈ സാഹചര്യത്തിലാണ് ലോകത്തിന്റെ ശ്രദ്ധ വീണ്ടും ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലേക്കു തിരിയുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷം ഒക്ടോബർ 27ന് ചർച്ച പുനഃരാരംഭിക്കുകയാണ്.
English Summary:
Will the Ceasefire Talks with Hamas in Doha be Successful? Can US Intervention Stop the Conflict Between Israel and Iran? Why does Netanyahu Advocate for the Continuation of Military Strikes on Gaza, Hezbollah, and Iran?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.