ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്, ഒരു സംസ്കാരം, ഒരു ഭാഷ, ഒരു ഭക്ഷണം, ഒരു വസ്ത്രധാരണരീതി, ഒരു മതം എന്ന രീതി എല്ലാ സംസ്ഥാനങ്ങളിലും അടിച്ചേൽപ്പിക്കാൻ ബിജെപി ശ്രമിക്കുമ്പോൾ അതിനെതിരെ കേരളവും തമിഴ്നാടും കൈകോർക്കണമെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്. നിറഞ്ഞ കയ്യടികളോടെയാണ് മലയാള മനോരമ ‘ഹോർത്തൂസ്’ വേദിയിലെ ഉദയനിധിയുടെ പ്രസംഗം ജനം ഏറ്റെടുത്തത്.
തമിഴ് സാഹിത്യത്തിൽ കാവിവൽക്കരണത്തിന് ബിജെപി ശ്രമിച്ചെന്നും ഉദയനിധി.
‘ദ്രാവിഡ രാഷ്ട്രീയത്തിൽ തമിഴ് ഭാഷയുടെയും സാഹിത്യത്തിന്റെയും സ്വാധീനം’ എന്ന വിഷയത്തില് ഉദയനിധി നടത്തിയ പ്രസംഗം കേന്ദ്രത്തിനുള്ള വലിയ മുന്നറിയിപ്പുകൾ മുഴങ്ങുന്നതുകൂടിയായി. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...
മലയാള മനോരമ ‘ഹോർത്തൂസ്’ കലാസാഹിത്യോത്സവത്തിൽ ‘ദ്രാവിഡ രാഷ്ട്രീയത്തിൽ തമിഴ് ഭാഷയുടെയും സാഹിത്യത്തിന്റെയും സ്വാധീനം’ എന്ന സെഷനിൽ പങ്കെടുക്കാനെത്തിയ ഉദയനിധി സ്റ്റാലിൻ. (ചിത്രം: മനോരമ)
Mail This Article
×
തമിഴ്നാട് പോലെത്തന്നെ, എന്റെ സ്വന്തം വീട് പോലെത്തന്നെ തോന്നുന്ന ഇടമാണ് കേരളം. ഭാഷയും സാഹിത്യവുമെല്ലാം ചേർന്നാണ് തമിഴ്‌നാടിന്റെ രാഷ്ട്രീയപരവും സാമൂഹികപരവുമായ ഭൂമികയെ പരുവപ്പെടുത്തിയെടുത്തത്. സാഹിത്യം, ഭാഷ, രാഷ്ട്രീയം എന്നിവ വച്ചു നോക്കുമ്പോൾ കേരളത്തിനും തമിഴ്‌നാട്ടിനും പൊതുവായ ഒരുപാട് കാര്യങ്ങളുമുണ്ട്. ദ്രാവിഡ ആചാര്യൻ പെരിയാർ 1924ൽ വൈക്കം സത്യഗ്രഹത്തിന്റെ മുൻനിരയിലുണ്ടായിരുന്നു. കേരളത്തിൽനിന്നുള്ള ടി.എം. നായരാണ് തമിഴ്നാട്ടിൽ സൗത്ത് ഇന്ത്യൻ ലിബറൽ ഫെഡറേഷനു തുടക്കം കുറിച്ചത്. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആചരിക്കാൻ കേരളത്തിലും തമിഴ്നാട്ടിലും സർക്കാർതലത്തിൽത്തന്നെ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
ഫാഷിസം നിറഞ്ഞ, വർഗീയത നിറഞ്ഞ നയങ്ങളെ മാറ്റി നിർത്തുന്നതിൽ ഒരുപോലെ പ്രവർത്തിച്ച രണ്ട് സംസ്ഥാനങ്ങൾ കൂടിയാണ് തമിഴ്നാടും കേരളവും. ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങൾ എന്തുകൊണ്ടാണ് ഫാഷിസത്തിനെതിരെ ഇത്ര ശക്തമായി നിലകൊള്ളുന്നത്? ഇവിടങ്ങളിലുള്ള അടിയുറച്ച പുരോഗമനപരമായ രാഷ്ട്രീയമാണ് അതിനു കാരണം. ദേശീയതയേയും ശാസ്ത്രീയതയേയും പ്രോത്സാഹിപ്പിക്കുന്നതാണ് തമിഴ് സാഹിത്യം. തമിഴെന്നത് ആശയവിനിമയത്തിനുള്ള ഒരു ഭാഷ മാത്രമായിരുന്നില്ല, ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിനിടെ, അംഗീകാരവും അന്തസ്സും സ്വാതന്ത്ര്യവും തേടുന്ന ഒരു വിഭാഗത്തിന്റെ ശബ്ദമായിരുന്നു അത്.
English Summary:
Udhayanidhi Stalin delivers a powerful speech advocating for the protection of regional languages and cultures, highlighting the historical struggle against Hindi imposition and the BJP's threat to India's linguistic diversity. He urges Kerala and Tamil Nadu to stand together against these policies.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.