മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അനുകൂലമായി, വ്യക്തമായ വിധിയാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലുണ്ടായത്. ഏഴ് ‘ചാഞ്ചാട്ട’ സംസ്ഥാനങ്ങളിൽ മിക്കതിലും അദ്ദേഹത്തിന്റെ ലീഡ് 0.87% മുതൽ 6.14% വരെയാണ്. പെൻസിൽവേനിയ, മിഷിഗൻ, വിസ്കോൻസെൻ എന്നിവ ഉൾപ്പെടുന്ന, ഡെമോക്രാറ്റുകളുടെ അവസാന പ്രതിരോധനിരയായ ‘ബ്ലൂ വാൾ’ തകർന്നു. ജോർജിയ റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് മടങ്ങുകയും നോർത്ത് കാരോലൈന അവർ നിലനിർത്തുകയും ‘മതിൽ’ തകരുകയും ചെയ്തതോടെ ഡെമോക്രാറ്റുകൾക്ക് നിലതെറ്റി. സമ്പദ്‌വ്യസ്ഥ, കുടിയേറ്റം, കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് സംസാരിച്ചും പാർട്ടിനയം പിന്തുടരാനുള്ള ഉപദേശകരുടെ നിർബന്ധം നിരാകരിച്ചും ട്രംപ് വിജയിച്ചു. ശത്രുക്കളായി കരുതുന്നവരെ, കെട്ടുകഥയും ഭാവനയും കലർത്തി അദ്ദേഹം ആശയക്കുഴപ്പത്തിലാക്കുകയും ആക്രമിക്കുകയും ചെയ്തു. ട്രംപിന്റെ വളഞ്ഞുപുളഞ്ഞ സംസാരത്തെ, മറവിരോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ എന്നു ചിലർ വിളിച്ചപ്പോൾ, താൻ കാര്യങ്ങൾ നെയ്തെടുക്കുകയാണെന്നാണ് അദ്ദേഹം വിശദീകരിച്ചത്. ഭൂരിപക്ഷം വോട്ടർമാർക്കും അതു സ്വീകാര്യമായി. വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ തോൽവിയുടെ പോസ്റ്റ്‌മോർട്ടം തുടരുമെങ്കിലും ചില ഘടകങ്ങൾ വ്യക്തമാണ്. ഒന്നാമതായി,

loading
English Summary:

The article analyzes the potential consequences of Donald Trump's projected return to the White House, examining his domestic and foreign policy priorities, the impact on key global relationships. What are the challenges and opportunities awaiting in second term?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com