വെറുമൊരു ഉപതിരഞ്ഞെടുപ്പല്ല, ‘യുദ്ധകാലസാഹചര്യമാണ്’ പാലക്കാട്ട് മൂന്നു മുന്നണികൾക്കും. രാഷ്ട്രീയ മിസൈലുകളും ബോംബുകളും പലതും വീണു. തിരഞ്ഞെടുപ്പ് ഒരാഴ്ച മാറ്റിയതോടെ യുദ്ധം കൂടുതൽ കനത്തു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരായ രാഷ്ട്രീയ വിവാദങ്ങളൊന്നും ചർച്ചയാക്കാതെ, പ്രചാരണവിഷയങ്ങൾ ഓരോ ദിവസവും വിവാദങ്ങളിൽനിന്നു വിവാദങ്ങളിലേക്കു വളരുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിനെ യുഡിഎഫ് ഏൽപിച്ച രാഷ്ട്രീയദൗത്യമാണു പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഉപതിര‍ഞ്ഞെടുപ്പിനു കാരണമായത്. ഷാഫിയുടെ പാലക്കാട്ടെ ഊഴം പൂർത്തിയാക്കാനാണു യുഡിഎഫ് രാഹുൽ മാങ്കൂട്ടത്തിലിനു വേണ്ടി വോട്ട് ചോദിക്കുന്നത്. വടകരയിലെ അപ്രതീക്ഷിത സ്ഥാനാർഥിമാറ്റവും തുടർന്ന് യുഡിഎഫ് നേടിയ വലിയ വിജയവും ഏൽപിച്ച ഷോക്കിനിടെയാണ് ഇടതുപക്ഷത്തിനു കോൺഗ്രസ് ക്യാംപിൽനിന്നു ഡോ.പി.സരിനെ ലഭിച്ചത്. ഷാഫിക്കും വി.ഡി.സതീശനുമെതിരെ ആരോപണങ്ങളുമായി രംഗത്തിറങ്ങിയ സരിനെ സ്ഥാനാർഥിയാക്കിയതിലൂടെ മറുഷോക്കാണു സിപിഎം ലക്ഷ്യമിട്ടത്. 2021ൽ ഇ.ശ്രീധരൻ നടത്തിയ വലിയ മുന്നേറ്റം ഇക്കുറി വിജയമാക്കാമെന്ന പ്രതീക്ഷയിലാണു നാട്ടുകാരനായ സി.കൃഷ്ണകുമാറിനെ ബിജെപി മത്സരത്തിനിറക്കുന്നത്. ഓരോ തിരഞ്ഞെടുപ്പിലും മണ്ഡലത്തിൽ വോട്ടു

loading
English Summary:

Palakkad By-Election Vote Statistics: Who Will be the Victory Holder Among Rahul Mamkootathil of UDF, Dr.P.Sarin of LDF and C.Krishnakumar of NDA?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com