‘ഒരു മഞ്ഞപ്പിത്തം വന്നേയുള്ളൂ, ആൾ മരിച്ചു’; ഈ പ്രശ്നങ്ങൾ ആരും ശ്രദ്ധിച്ചില്ല; ചെറുപ്പക്കാർ ശ്രദ്ധിക്കണം ‘മരണജല’ ഭീഷണി
Mail This Article
ഹെപ്പറ്റൈറ്റിസ് എ വൈറസിന് ഒരു പ്രത്യേകതയുണ്ട്. മലിനജലത്തിൽ അതു മാസങ്ങളോളം നശിക്കാതെ കിടക്കും. വിസർജ്യത്തിലൂടെ പുറത്തുവരുന്ന വൈറസ് വെള്ളത്തിൽ കലരും. പിന്നീട് എപ്പോഴെങ്കിലും ഈ വെള്ളം ഒരാളുടെ ഉള്ളിൽ ചെല്ലുമ്പോൾ രോഗമുണ്ടാക്കും; അതു ചിലപ്പോൾ മാസങ്ങൾക്കു ശേഷമാകാം. മേൽപ്പറഞ്ഞ സംഭവങ്ങളിൽനിന്ന് ഒരു കാര്യം വ്യക്തം: ഹെപ്പറ്റൈറ്റിസ് എ വൈറസ് ബാധയ്ക്കുള്ള കാരണം മലിനജലത്തിന്റെ ഉപയോഗമാണ്. വൈറസ് ബാധയുണ്ടാകുന്ന 99% പേർക്കും രോഗം ഗുരുതരമാകില്ല. 0.5 ശതമാനത്തിൽ താഴെ മാത്രമാണു മരണം. പ്രായക്കൂടുതലുള്ളവരിൽ മരണനിരക്കു കൂടും. ഹെപ്പറ്റൈറ്റിസ് രോഗബാധിതരുടെ എണ്ണവും മരണവും 2024ൽ മുൻവർഷങ്ങളേക്കാൾ കൂടുതലാണെന്നു കണക്കുകളിൽനിന്നു വ്യക്തം. 2020, 2021 വർഷങ്ങളിൽ കോവിഡ് സാഹചര്യമായതിനാൽ മറ്റു പല രോഗങ്ങളും പിടിപെടാനുള്ള സാധ്യത കുറവായിരുന്നു. ആരോഗ്യവകുപ്പിന്റെ ഫോക്കസ് കോവിഡിലായതിനാൽ ആ വർഷങ്ങളിൽ മറ്റു രോഗങ്ങൾ കൃത്യമായി പരിശോധിക്കാനോ റിപ്പോർട്ട് ചെയ്യാനോ സാധിച്ചോ എന്നും സംശയം. ഈ വർഷം രോഗം ഇത്രയധികം പകരാനിടയാക്കിയ സാഹചര്യങ്ങളെക്കുറിച്ചു